Malayalam Breaking News
കഴിഞ്ഞ തവണ ഓണം ജിമിക്കി കമ്മൽ കൊണ്ട് പോയെങ്കിൽ ഇത്തവണ അത് കൊണ്ട് പോകുമോ … ” കി കി ” ദാവണി ഉടുത്തു ചുവടു വച്ച് മലയാളി നടിമാർ
കഴിഞ്ഞ തവണ ഓണം ജിമിക്കി കമ്മൽ കൊണ്ട് പോയെങ്കിൽ ഇത്തവണ അത് കൊണ്ട് പോകുമോ … ” കി കി ” ദാവണി ഉടുത്തു ചുവടു വച്ച് മലയാളി നടിമാർ
By
കഴിഞ്ഞ തവണ ഓണം ജിമിക്കി കമ്മൽ കൊണ്ട് പോയെങ്കിൽ ഇത്തവണ അത് കൊണ്ട് പോകുമോ … ” കി കി ” ദാവണി ഉടുത്തു ചുവടു വച്ച് മലയാളി നടിമാർ
കഴിഞ്ഞ ഓണത്തിന് ലോകമെമ്പാടും തരംഗമായത് ജിമ്മിക്കി കമ്മലാണ്. റെക്കോർഡുകൾ തൂത്തു വാരിയ ജിമ്മിക്കി കമ്മൽ തരംഗം ഇത്തവണ കി കി കൊണ്ടുപോകുമോ എന്നാണു സോഷ്യൽ മീഡിയ ഉറ്റു നോക്കുന്നത്.
കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇൻ മൈ ഫീലിങ്’ എന്ന ഗാനം തരംഗമാണ്. ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളാണ് കി കി എന്ന് തുടങ്ങുന്നത്. ഓടുന്ന കാറിൽ ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾ കേൾക്കുമ്പോൾ കാറിൽ നിന്ന് ഇറങ്ങുകയും, വാതിൽ തുറന്ന രീതിയിൽ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ‘കീകി’ ചലഞ്ച്.ലോകമാകെയുള്ള ‘കീകി’ ആസ്വാദകർ ഈ വെല്ലുവിളി ഏറ്റെടുത്തു കഴിഞ്ഞു.
Ahhh I tried my best!!!😐💕 #Inmyfeelingschallenge #kikikii Jacket : @the_sassy_store
A post shared by SANIYA IYAPPAN (@_saniya_iyappan_) on
മലയാളത്തിലും നടിമാർ കി കി ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. സാനിയ അയ്യപ്പനാണ് ആദ്യം ചലഞ്ച് ഏറ്റെടുത്ത് താരമായത്. പിന്നാലെ പുതുമുഖ നടി ഐശ്വര്യ സുരേഷും ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. കസവ് ധാവണിയുമുടുത്ത് കി കി ഗാനത്തിന് ചുവടു വയ്ക്കുന്ന ഐശ്വര്യയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. .
A post shared by Adah Sharma (@adah_ki_adah) on
തെന്നിന്ത്യൻ നായികമാരായ അദ ശർമയും , റെജീനയും ഈ ചലഞ്ച് ഏറ്റെടുത്തിട്ടുണ്ട് .എന്നാൽ, നടുറോഡിലാണ് ഈ വെല്ലുവിളി എന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും എത്തി. ഗൾഫ് നാടുകളിൽ ഈ ചലഞ്ചിന് നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് പൊലീസ് പിഴ ചുമത്തി.
ki ki challenge
