Connect with us

ജാങ്കോ നീ അറിഞ്ഞോ ? “കി കി ചലഞ്ച്‌ പെട്ടു !!” കേരള പോലീസിന്റെ തകർപ്പൻ കി കി ഡാൻസും മുന്നറിയിപ്പും

Malayalam Breaking News

ലോകമെമ്പാടും കി കി ചലഞ്ച്‌ തരംഗമാകുകയാണ്. മലയാളി താരങ്ങളും സാധരണക്കാരുമെല്ലാം ഇത് ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ അപകടകരമായ ഈ ചലഞ്ചു വേണ്ടന്നുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇതിന്റെ ഭാഗമായി രസകരമായ ഒരു വിഡിയോയും കേരള പോലീസ് ഇറക്കിയിട്ടുണ്ട്.

അപകടകരമായ “ചലഞ്ചുകൾ” നമുക്ക് വേണ്ട….

കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ ‘കി കി ഡു യു ലൗമി’ എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.

പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്

kiki challenge awareness by kerala police

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top