Malayalam Breaking News
രാമലീല വിജയിക്കാൻ കാരണം ദിലീപല്ല !! ഖുശ്ബു പറയുന്നു….
രാമലീല വിജയിക്കാൻ കാരണം ദിലീപല്ല !! ഖുശ്ബു പറയുന്നു….
രാമലീല വിജയിക്കാൻ കാരണം ദിലീപല്ല !! ഖുശ്ബു പറയുന്നു….
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന സമയത്താണ് ദിലീപിന്റെ രാമലീല എന്ന ചിത്രം റിലീസ് ആകുന്നത്. ചിത്രം വൻ ഹിറ്റായിരുന്നു. എന്നാൽ, ആരോപണ വിധേയനായത് കൊണ്ടല്ല ചിത്രം ഹിറ്റായതെന്ന് നടി ഖുശ്ബു പറയുന്നു.
രാമലീല നല്ല സിനിമയായതുകൊണ്ടാണ് അത് വിജയിച്ചത്. സ്ത്രീകൾക്ക് തുറന്നുപറയാനുള്ള വേദി നൽകുന്ന പോലെ ആരോപണവിധേയർക്ക് അവരുടെ ഭാഗം വ്യക്തമാക്കാനുള്ള അവസരവും നൽകണം. കുറ്റം തെളിയുന്നതുവരെ അയാൾ ആരോപിതൻ മാത്രമാണെന്നും ഖുശ്ബു പ്രതികരിച്ചു.
കുറ്റാരോപിതർ ഇന്ത്യൻ സിനിമാലോകത്ത് സജീവമാകുന്നു എന്ന വാദത്തിന് മറുപടി നൽകുകയായിരുന്നു ഖുശ്ബു. സംഗീത സംവിധായകൻ വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ആരോപണമുന്നയിച്ചപ്പോൾ ചിന്മയിയെ അവഹേളിക്കുന്ന രീതിയിലായിരുന്നു ഖുശ്ബു പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്.
Khushboo about Dileep
