യുവസംവിധായകൻ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ….
Published on
മലയാളത്തിലെ യുവസംവിധായകനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവിൽ കോവിലകം രാജവര്‍മ്മയുടെ മകൻ അരുൺ വര്‍മ്മ (27) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ നാല് വര്‍ഷമായി സിനിമ മേഖലയിൽ അരുൺ വര്‍മ്മ സജീവമായിരുന്നു. ജൂലൈ ഒന്നിന് ആദ്യ സിനിമയായ ‘തഗ് ലൈഫ്‘ റിലീസ് ചെയ്യാനും അരുൺ വര്‍മ്മ തീരുമാനിച്ചിരുന്നു. യുവതാരം ഷെയിന്‍ നിഗം ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
വ്യാഴാഴ്ച രാത്രി മുതൽ അരുണിനെ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 10 ന് പാറമേക്കാവ് ശ്മശാനത്തിൽ സംസ്കാരം നടന്നു. അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന് വര്‍മ, അഞ്ജലി വര്‍മ ..
kerala young director arun varma found dead….
Continue Reading
You may also like...
Related Topics:thug life movie
