സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ സെലക്ഷന് പൂര്‍ത്തിയായി
Published on
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) സീസണ് 10 ന്റെ ഭാഗമായി കേരള സ്െ്രെടക്കേഴ്സ് ടീമിന്റെ സെലക്ഷന് കൊച്ചിയില്‍ നടന്നു. തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു ടീമിന്റെ സെലക്ഷന് നടന്നത്.
40 പേരാണ് ടീം സെലക്ഷനില്‍ പങ്കെടുക്കാനെത്തിയത്. ഇന്ദ്രജിത്ത്, വിവേക് ഗോപന് എന്നിവരടക്കം നിരവധി പുതുമുഖതാരങ്ങള്‍ സെലക്ഷനില്‍ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ടീമിന്റെ പരിശീലനം 17 മുതല്‍ കൊച്ചിയില്‍ നടക്കും.
ഷാര്‍ജയില്‍ ഫെബ്രുവരി 23, 24 തിയതികളിലും മാര്‍ച്ച് 3 ന് ഹൈദരാബാദിലും മാര്‍ച്ച് 10 ന് തിരുവനന്തപുരത്തുമാണ് കേരള സ്െ്രെടക്കേഴ്സിന്റെ മത്സരങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 15 നും 16 നും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 17 ന് ഫൈനല്‍ മത്സരവും നടക്കും.
Continue Reading
You may also like...
