Connect with us

ലൂസിഫറിന്റെ ആ പത്രപരസ്യത്തിന് എതിരെ പോലീസ് സേനയുടെ പരാതി

Malayalam

ലൂസിഫറിന്റെ ആ പത്രപരസ്യത്തിന് എതിരെ പോലീസ് സേനയുടെ പരാതി

ലൂസിഫറിന്റെ ആ പത്രപരസ്യത്തിന് എതിരെ പോലീസ് സേനയുടെ പരാതി

ലൂസിഫർ എന്ന സിനിമയിലെ ആ മോഹൻലാൽ കഥാപാത്രം പോലീസ് വേഷത്തിലുള്ള കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യമാണ് വിവാദത്തിനു കാരണമായത് .ഇതിൽ പ്രതിക്ഷേധിച്ചാണ്‌ മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പോലീസ് സേനയുടെ പരാതി .പരസ്യം സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നെന്നും പറഞ്ഞാണ് പരാതി. കൂടാതെ ഇത്തരം പരസ്യങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്കും, സംസ്ഥാന പോലീസ് മേധാവിക്കും, സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കി. പോലീസ് കുടുംബങ്ങള്‍ ചിത്രം ബഹിഷ്‌ക്കരിക്കും എന്ന താക്കീതുമുണ്ട്.

“ചിത്രത്തിലെ നായകന്‍ യൂണിഫോമിലുള്ള ഒരു പോലീസ് ഓഫിസറെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രത്തോടൊപ്പം സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുന്ന തരത്തിലുള്ള തലവാചകം ഉള്‍പ്പെടെയുള്ളതാണ് പ്രസ്തുത പരസ്യം. ഈ പരസ്യം കാണുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളില്‍ ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. പോലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നു വരുന്നുണ്ട്. മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു പോലീസിനെ ആക്രമിച്ചിരുന്നുവെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പോലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരായ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. സാദാരണക്കാരെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് സിനിമ .ഇപ്പോൾ പോലിസിനെ ആക്രമിക്കുന്ന കാര്യത്തിൽ സാദാരണക്കാർക്കും ചെറിയ തോതിൽ പങ്കുള്ളതായി കണ്ടിട്ടുണ്ട് .ഈ ഒരു സാഹചര്യത്തിൽ ഇങ്ങനൊരു പരസ്യത്തിന്റെ ഗൗരവം വളരെ വലുതാണ് .- ഇതൊക്കെയാണ് പരാതിയിൽ പറയുന്ന കാര്യങ്ങൾ .

kerala police against that lucifer advertisement

More in Malayalam

Trending

Recent

To Top