News
ഓഡിഷനു വേണ്ടിയെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കാമുകനൊപ്പമുള്ള സ്വകാര്യ രംഗങ്ങള്‍ ഷൂട്ട് ചെയ്തു; പരാതിയുമായി 18കാരി
ഓഡിഷനു വേണ്ടിയെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കാമുകനൊപ്പമുള്ള സ്വകാര്യ രംഗങ്ങള്‍ ഷൂട്ട് ചെയ്തു; പരാതിയുമായി 18കാരി
വെബ് സീരീസ് ഓഡിഷന്റെ പേരില്‍ ചിത്രീകരിച്ച വിഡിയോ അ ശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്ന പരാതിയുമായി യുവനടി. മുംബൈയില്‍ താമസിക്കുന്ന 18കാരിയാണ് നിര്‍മാണ കമ്പനിയിലെ നാലു പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
വെബ്സീരീസിന്റെ ഓഡിഷനായി നടിയെ വിളിച്ചുവരുത്തിയശേഷം ഇഴുകിചേര്ന്നുള്ള രംഗത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് അ ശ്ലീല സൈറ്റില്‍ പങ്കുവെക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. വിഡിയോ ശ്രദ്ധയില്‍പ്പെട്ട സുഹൃത്താണ് വിവരം തന്നെ അറിയിച്ചതെന്നും നടി വ്യക്തമാക്കി.
ഹിന്ദി സിനിമയിലും സീരിയലുകളിലും അവസരം ലഭിക്കുന്നതിനായി നിരവധി പ്രൊഡക്ഷന്‍ ഹൗസുകളുമായി പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് വെബ്സീരീസില്‍ അവസരമുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിക്കുന്നത്.
ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഓഡിഷനു വേണ്ടിയെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ കാമുകനൊപ്പമുള്ള സ്വകാര്യ രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ വിഡിയോ മറ്റ് എവിടെയും ഉപയോഗിക്കില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നതായും യുവതി പറയുന്നത്.
ഓഡിഷന് നടത്തിയ സംവിധായകന്, കാമറാമാന്, നടന്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യുവതിയുടെ വിഡിയോ അ ശ്ലീല സൈറ്റില്‍ എത്തിയതായി അടുത്ത സുഹൃത്ത് അറിയിക്കുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
ഇതറിഞ്ഞ യുവതി ഉടനെ തന്നെ നിര്‍മാണക്കമ്പനിയുമായി ബന്ധപ്പെട്ടവരെ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.
