Malayalam
മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയായി
മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 വിന്റെ ചിത്രീകരണം പൂര്‍ത്തിയായി
മലയാളത്തിലെ ആദ്യത്തെ വെബ് സീരീസായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ തുടക്കം കുറിച്ച കേരള െ്രെകം ഫയല്‍സ് പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യ സീസണ്‍ വന്‍ വിജയകരമായിരുന്നു. ഷിജു, പാറയില്‍ വീട്, നീണ്ടകര, ഈ വിലാസവും തേടി ഒരു പൊലീസ് സംഘത്തിനൊപ്പം മലയാളി പ്രേക്ഷകരും യാത്ര ചെയ്തിരുന്നു.
ഇപ്പോഴിതാ സീരീസിന്റെ രണ്ടാം സീസണിന്റെ അപ്‌ഡേഷനാണ് അണിയറക്കാര്‍ പങ്കുവെച്ചിരിക്കുന്നത്. രണ്ടാം സീസണിന്റെ ഷൂട്ട് ഇന്നലെയോടെ പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അഹമ്മദ് കബീറാണ് സീരീസിന്റെ സംവിധായകന്‍.
അദ്ദേഹം തന്നെയാണ് പാക്ക് അപ്പായ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബാഹുല്‍ രമേഷാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും. ജിതിന്‍ സ്റ്റാനിസ്ലോസ് ഛായാഗ്രഹണവും ഹിഷാം അബ്ദുല്‍ വഹാബ് സംഗീതവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിര്‍വ്വഹിക്കും.
ആദ്യ സീസണായ കേരള െ്രെകം ഫയല്‍സ് ഷിജു, പാറയില്‍ വീട്, നീണ്ടകര സംവിധാനം ചെയ്തതും അഹമ്മദ് കബീര്‍ തന്നെയായിരുന്നു. 2023 ജൂണ്‍ 23നാണ് ആദ്യ സീസണ്‍ റിലീസ് ചെയ്തത്.
2011 ല്‍ ഏറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈം ഗിക തൊഴിലാളിയായ സ്ത്രീ കൊ ല്ലപ്പെടുന്നതും, അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമായിരുന്നു ആദ്യ സീരിസ് പറഞ്ഞത്.
