Connect with us

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

News

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്.

കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു. സിനിമയ്ക്ക് പുറമേ അന്‍പതോളം ടെലിവിഷന്‍ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി തുടങ്ങിയവയാണ് ശ്രദ്ധേയമായ സീരീസുകള്‍. 2022 ല്‍ റിലീസ് ചെയ്ത ദ ഓള്‍ഡ് മാനിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകളും മകനുമുണ്ട്.

More in News

Trending