Connect with us

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറച്ചു കാണേണ്ട, ദ്രാവിഡ പാര്‍ട്ടികളുടെ വോട്ടുകള്‍ വിജയ് പിടിക്കും; പ്രശാന്ത് കിഷോര്‍

News

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറച്ചു കാണേണ്ട, ദ്രാവിഡ പാര്‍ട്ടികളുടെ വോട്ടുകള്‍ വിജയ് പിടിക്കും; പ്രശാന്ത് കിഷോര്‍

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറച്ചു കാണേണ്ട, ദ്രാവിഡ പാര്‍ട്ടികളുടെ വോട്ടുകള്‍ വിജയ് പിടിക്കും; പ്രശാന്ത് കിഷോര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറച്ചു കാണേണ്ടെന്നും തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ വോട്ടുകള്‍ വിജയ് പിടിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. ഇതിന്റെ സത്യാവസ്ഥയെ കുറിച്ചും അദ്ദേഹം ‘തന്തി ടിവി’ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു. ‘വിജയ് താനുമായി ബന്ധപ്പെട്ടിട്ടില്ല, ഒരു രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാനിപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല, എന്നോട് ചോദിച്ചാല്‍, എനിക്ക് അദ്ദേഹത്തിന് ഉപദേശം നല്‍കാന്‍ സാധിക്കും, പക്ഷേ എനിക്ക് മുഴുവന്‍ സമയ രാഷ്ട്രീയ തന്ത്രജ്ഞനായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.’ എന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും വോട്ട് ബാങ്ക് 60 മുതല്‍ 65% വരെ കുറയ്ക്കുമെന്നും പ്രശാന്ത് പറഞ്ഞു. ദ്രാവിഡ പാര്‍ട്ടിയുടെ വോട്ട് വിഹിതം ഒരു കാലത്ത് 80 ശതമാനത്തില്‍ കൂടുതലായിരുന്നു, ഇപ്പോള്‍ 70 ശതമാനത്തില്‍ താഴെയായി. വിജയ് എത്തുന്നതോടെ ഇത് 60 ശതമാനത്തോളം കുറയും. അടുത്ത 1015 വര്‍ഷത്തിനുള്ളില്‍ 40 ശതമാനമായി കുറയുമെന്നും അദ്ദേഹം പ്രവചിച്ചു.

നേരത്തെ 2021 ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും ഡിഎംകെയുടെയും രാഷ്ട്രീയ തന്ത്രജ്ഞനായി പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. അതേസമയം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം ഏപ്രിലില്‍ മധുരയില്‍ വെച്ച് നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി ആദ്യമാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം’ പ്രഖ്യാപിച്ചത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ തനിക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ക്ക് വിജയ് നന്ദി പറയുകയും ചെയ്തിരുന്നു. തമിഴക വെട്രി കഴകം എന്ന് പേരിട്ട പാര്‍ട്ടിയുടെ ചെയര്‍മാന്‍ വിജയ് തന്നെയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും 2026ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കത്തില്‍ വിജയ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴില്‍ അല്ലെന്നും ഇത് ഒരു ഹോബിയല്ലെന്നും വിജയ് പറഞ്ഞിരുന്നു.

More in News

Trending

Recent

To Top