Actress
അജിത്തിന്റെ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു!
അജിത്തിന്റെ നായികയായി കീര്‍ത്തി സുരേഷ് എത്തുന്നു!
തെന്നിന്ത്യയുടെ സൂപ്പര്‍താരമാണ് അജിത്ത്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ഗുഡ് ബാഡ് അഗ്ലി എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് അജിത്ത്.
ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ജൂണ്‍ ഏഴ് വരെ ഹൈദരാബാദില്‍ ചിത്രീകരണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അജിത്തിനൊപ്പമുള്ള ചിത്രം നടന്‍ ചിരഞ്ജീവി പങ്കുവച്ചിരുന്നു. ആദിക് രവിചന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം നടന്നിരുന്നു. ഗുഡ് ബാഡ് അഗ്ലിയുടെ രണ്ടാമത്തെ ഷെഡ്യൂള്‍ റഷ്യയിലാണ് നടക്കുന്നതെന്നാണ് വിവരം. ചിത്രത്തില്‍ നായികയായി നയന്‍താരയേയും ശ്രീലീലയേയും പരിഗണിച്ചിരുന്നതായി ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ജോയിന്‍ ചെയ്തതായാണ് വിവരം. ഇത് ആദ്യമായാണ് അജിത്തിനൊപ്പം കീര്‍ത്തി സുരേഷ് സ്‌ക്രീന്‍ പങ്കിടുന്നത്. എസ് ജെ സൂര്യ, സുനില്‍, നസ്‌ലിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം.
മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന ഗുഡ് ബാഡ് അഗ്ലിയില്‍ ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം തിയറ്ററുകളിലെത്തും. മാര്‍ക്ക് ആന്റണിക്ക് ശേഷം ആദിക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
