Connect with us

എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മി പ്രിയ

Actress

എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മി പ്രിയ

എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ, കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്; ലക്ഷ്മി പ്രിയ

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍.

ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. ഇതിനോടകം തന്നെ നിരവധി നടിമാരാണ് പ്രണവിനോടുള്ള പ്രണയത്തെ കുറിച്ചും ക്രഷിനെ കുറിച്ചുമെല്ലാം പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ പ്രണവിനേടുള്ള ഇഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മിനീസ്‌ക്രീന്‍ താരം ലക്ഷ്മിപ്രിയ.

നിരവധി സീരിയലില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ലക്ഷ്മിപ്രിയ. താരം അധികവും വില്ലത്തി റോളിലാണ് എത്തിയത്. തനിക്ക് സിനിമയില്‍ അഭിനയിക്കാനും ആഗ്രഹം ഉണ്ട് എന്നാണ് ലക്ഷ്മി ഇപ്പോള്‍ പറയുന്നത്. അമൃത ടിവിയില്‍, എംജി ശ്രീകുമാര്‍ അവതരിപ്പിയ്ക്കുന്ന പറയാം നേടാം എന്ന ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോള്‍ പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന് ലക്ഷ്മി പറഞ്ഞു.

പൊതുവെ തനിക്ക് അധികം ജാഡ കാണിക്കുന്നവരെ ഇഷ്ടമല്ല, മുഖത്ത് നോക്കി ചിരിച്ചാലും, തിരിച്ച് ചിരിക്കാത്തവരോടൊന്നും താന്‍ മിണ്ടാറില്ല എന്ന് ലക്ഷ്മിപ്രിയ പറയുന്നു. അതൊരുപക്ഷെ ചെയ്ത കഥാപാത്രങ്ങള്‍ അങ്ങനെയായതുകൊണ്ടാവാം എന്ന് എംജി ശ്രീകുമാര്‍ പറഞ്ഞപ്പോള്‍, ആയിരിക്കാം എന്ന് നടി സമ്മതിച്ചു. എന്നിരുന്നാലും, തന്റെ സഹൃത്ത് വലയങ്ങളില്‍ അത്തരം സ്വഭാവമുള്ളവര്‍ ഉണ്ടാവില്ല. അങ്ങനെയുള്ളവരോട് കൂട്ടുകൂടില്ല എന്നാണ് പറഞ്ഞത് എന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കാനുള്ള മോഹത്തെ കുറിച്ച് ചോദിച്ചപ്പോഴാണ്, പ്രണവ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞത്. എന്തോ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രണവിനെ. കൂടെ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്. ഇന്റര്‍വ്യൂസ് എല്ലാം കണ്ട്, പലരും പറഞ്ഞ് കേട്ടതുവച്ചാണ് ഇഷ്ടം തോന്നിയത് എന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

എന്നാല്‍ ഞങ്ങളൊക്കെ അപ്പു എന്ന് വിളിക്കുന്ന പ്രണവ്, അധികം ചിരിക്കുകയോ, സംസാരിക്കുകയോ ചെയ്യാറില്ല എന്ന് എംജി ശ്രീകുമാര്‍ പറഞ്ഞു. പ്രണവ് മോഹന്‍ലാല്‍ ആണെങ്കില്‍ അതൊന്നും പ്രശ്‌നമല്ല, മാത്രമല്ല നായികനായി അഭിനയിക്കാനല്ലേ അപ്പോള്‍ പ്രശ്‌നമില്ല എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം. സൗഹൃദവലയത്തിലാണ് കണ്ടാല്‍ മിണ്ടാത്തവരെ കൂടെക്കൂട്ടാത്തത് എന്ന് ഒരിക്കല്‍ കൂടെ ലക്ഷ്മിപ്രിയ പറഞ്ഞു

പ്രണവ് മോഹന്‍ലാലിനോടുള്ള ഇഷ്ടം തുറന്ന് പറയുന്ന ആദ്യത്തെ നടിയല്ല ലക്ഷ്മിപ്രിയ. ശാലിന്‍ സോയ, ഗായത്രി സുരേഷ് തുടങ്ങിയ നടിമാരെല്ലാം ഈ ഇഷ്ടം തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. എന്ത് തന്നെയായാലും ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളും രേഖപ്പെടുത്തുന്നത്.

സംഗീതവും സാഹസീകതയുമാണ് പ്രണവിന് ഏറെ ഇഷ്ടം. താരത്തിന്റെ സോഷ്യല്‍മീഡിയ പേജ് നിറയെ യാത്രകളില്‍ താന്‍ കണ്ട കാഴ്ചകളുടെയും മറ്റും ചിത്രങ്ങളാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്. അവയില്‍ ചിലതൊക്കെ പരാജയപ്പെട്ടെങ്കിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രണവ് ചെയ്ത സിനിമകളെല്ലാം വിജയമായിരുന്നു.

പ്രണവിന്റെ അഭിനയം ഏറെ മെച്ചപ്പെട്ടുവെന്നും പ്രേക്ഷകര്‍ കുറിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രണവ് മോഹന്‍ലാല്‍ സിനിമ. സമ്മിശ്ര പ്രതിരണം ലഭിച്ച സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് പോലും താരം എത്തിയിരുന്നില്ല. താരം അന്ന് ഊട്ടിയിലായിരുന്നുവെന്നാണ് നടന്റെ അമ്മ സുചിത്ര പറഞ്ഞത്.

More in Actress

Trending