‘നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു’; വാർത്തകളോട് പ്രതികരിച്ച് കുടുംബം
Published on
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിളിലൂടെ പുറത്തുവന്നത്. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നും അച്ഛന് സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയിരിക്കുമെന്നുമാണ് റിപ്പോർട്ട്
ഇപ്പോൾ ഇതാ ഈ വാർത്തകളോട് പ്രതികരിച്ച് താരത്തിന്റെ കുടുംബം
വാര്‍ത്ത വ്യാജമാണെന്ന് കീര്‍ത്തിയുടെ കുടുംബം വ്യക്തമാക്കി. തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അവര്‍ പറഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് കീർത്തി രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
keerthy suresh
Continue Reading
You may also like...
Related Topics:Keerthi Suresh
