Uncategorized
ഇത്രക്ക് സുന്ദരിയായിരുന്നോ കീർത്തി സുരേഷ് ? കീർത്തിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!!
ഇത്രക്ക് സുന്ദരിയായിരുന്നോ കീർത്തി സുരേഷ് ? കീർത്തിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!!
By
ഇത്രക്ക് സുന്ദരിയായിരുന്നോ കീർത്തി സുരേഷ് ? കീർത്തിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !!!
കീർത്തി സുരേഷിനെ ചെറുപ്പം മുതൽ കാണുന്നതാണ് സിനിമ പ്രേക്ഷകർ. കുബേരൻ എന്ന ചിത്രത്തിൽ ബാല താരമായി എത്തിയ മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ് , തെന്നിന്ത്യ ഇത്രപെട്ടെന്ന് കീഴടക്കുമെന്ന് അന്ന് കരുതിയിട്ടുണ്ടാകില്ല. മുതിര്ന്ന ശേഷം മലയാളത്തിൽ തന്നെ അരങ്ങേറ്റം കുറിച്ചെങ്കിലും രണ്ടു ചിത്രത്തിന് ശേഷം തമിഴിൽ സജീവമാകുകയാണ് കീർത്തി ചെയ്തത്.
തുടക്കത്തിൽ അഭിനയം വഴങ്ങാത്ത നടി എന്നൊക്കെ മോശം കമന്റുകൾ കേട്ടിട്ടും നല്ല രീതിയിൽ മുൻപോട്ട് പോയ കീർത്തിക്ക് കിട്ടിയ വലിയൊരു അവസരമായിരുന്നു മഹാനടിയിലെ സാവിത്രി.തെലുങ്ക് ചിത്രത്തിൽ പഴയകാല നടി സാവിത്രിയായി പകർന്നാടിയ കീർത്തിക്ക് പിന്നീട് കൈനിറയെ അവസരങ്ങളായിരുന്നു. ഇപ്പോൾ വിജയോടൊപ്പം സർക്കാരാണ് പുറത്തിറങ്ങാനുള്ള ചിത്രം.
സർക്കാരിന്റെ ഓഡിയോ ലോഞ്ചിന് കീർത്തി എത്തിയത് കറുത്ത ചുരിദാറിലായിരുന്നു. ഇതുവരെ കീർത്തിയെ കണ്ടതിൽ വച്ചേറ്റവും സുന്ദരിയായാണ് ഓഡിയോ ലോഞ്ചിനെത്തിയത്. ഈ ഓഡിയോ ലോഞ്ച് ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
keerthi sureshs stunning photos