Connect with us

ബിഗ് ബോസ്സില്‍ എത്തുമ്പോള്‍ വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു സുരേഷേട്ടൻ.പക്ഷെ …!!! ക്യാമറ കാണുമ്പോള്‍ എന്തും കാണിക്കുന്നവരുമുണ്ടല്ലോ – ശ്വേതാ മേനോൻ.

Malayalam Breaking News

ബിഗ് ബോസ് അവസാനിച്ചിട്ടും അതിനെ തുടർന്നുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. ആദ്യം പുറത്തെത്തിയ മത്സരാർത്ഥികൾക്ക് പുറമെ എല്ലാ മത്സരാര്ഥികളും ബിഗ് ബോസ് വീടിനുള്ളിലെ കാര്യങ്ങൾ പങ്കു വെക്കുകയാണ് . ശ്വേതാ ഫൈനൽ ദിനത്തിൽ പങ്കെടുക്കാൻ എത്തിയില്ലെങ്കിലും ആശംസകളും പരിപാടിയെ പറ്റിയുള്ള അഭിപ്രായങ്ങളും അറിയിച്ചിരുന്നു. അരിസ്റ്റോ സുരേഷിനെ പറ്റിയും ശ്വേതാ മേനോൻ മനസ്സ് തുറന്നിരുന്നു.

“ഞാനായിരുന്നു കൂടുതല്‍ കെയര്‍ ചെയ്‍തത് എന്ന് സുരേഷേട്ടൻ പറഞ്ഞുവെന്ന് അറിഞ്ഞതതില്‍ വലിയ സന്തോഷമുണ്ട്. സുരേഷേട്ടന് ബിപി ആയിരുന്നപ്പോള്‍ ഞാന്‍ കെയര്‍ ചെയ്‍തിരുന്നു. അന്ന് ഞാന്‍ ശരിക്കും സ്ട്രിക്റ്റും ആയിരുന്നു. അതൊക്കെ ഇപ്പോള്‍ സുരേഷേട്ടൻ മനസ്സിലാക്കിയല്ലോ?

ബിഗ് ബോസ്സില്‍ എത്തുമ്പോള്‍ വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു സുരേഷേട്ടൻ. എന്നാല്‍ പിന്നീട് ചില പൊളിറ്റിക്സില്‍ പെട്ടുപോയി. ചില ഫേക്ക് ആര്‍മികള്‍ ചിലത് പറഞ്ഞുപരത്തുകയും ചെയ്‍തു. എന്തായാലും സുരേഷേട്ടൻ ബിഗ് ബോസ്സില്‍ അവസാനം വരെ എത്തിയതില്‍ സന്തോഷമുണ്ട്. എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് ബിഗ് താങ്ക്‍സ്, സുരേഷേട്ടാ..

ശ്വേതാ മേനോൻ എന്ന ഞാൻ എങ്ങനെയാണോ ബിഗ് ബോസ് ഹൌസിലേക്ക് പോയത് അങ്ങനെ തന്നെയാണ് തിരിച്ചുംവന്നത്. എനിക്ക് ഒരു കുഴപ്പവും പറ്റിയില്ല. ബിഗ് ബോസ്സിന്റെ തുടക്കത്തില്‍ ചിലര്‍ക്ക് എന്നോട് അകലമുണ്ടായിരുന്നു. അത് ഒരുപക്ഷേ എന്നെ അറിയാത്തതുകൊണ്ടാകും. സിനിമ നടി എന്നൊക്കെ ഉള്ള ധാരണ കൊണ്ടാകാം. ബിഗ് ബോസില്‍ നിന്ന് നേരത്തെ പോകേണ്ടി വന്നതില്‍ നിരാശയൊന്നുമില്ല. കരുതിയതുപോലെ തന്നെ ആയിരുന്നു. ഒരു ഷൂട്ടിംഗിന് പോയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. പണ്ട് ഒറ്റപ്പാലത്തൊക്കെ ഷൂട്ടിംഗിനു പോകുമ്പോള്‍ മൊബൈല്‍ റെയ്‍ഞ്ച് ഉണ്ടാകില്ലല്ലോ. പിന്നെ എയര്‍പോര്‍ട്ടില്‍ വരുമ്പോഴായിരിക്കും റെയ്‍ഞ്ച് വരിക. അതുപോലെ 35 ദിവസം ഷൂട്ടിംഗ് പോയ അനുഭവമായിരുന്നു എനിക്ക്.

ബിഗ് ബോസ്സില്‍ എനിക്ക് കുറച്ചു കൂട്ടുകാരെയും കിട്ടി. സാബു, രഞ്‍ജിനി, ദീപൻ, അര്‍ച്ചന അങ്ങനെ കുറച്ചുപേര്‍. രഞ്‍ജിനിയുടെ ഇമേജിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. പക്ഷേ ബിഗ് ബോസ്സിലൂടെ രഞ്‍ജിനിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയാൻ പറ്റി. സാധാരണ കാണുന്ന ആളല്ലെന്ന് തിരിച്ചറിയാൻ പറ്റി. രഞ്‍ജിനിയുടെ വിഷയങ്ങള്‍ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുമായിരുന്നു. രഞ്‍ജിനി നല്ല സുഹൃത്താണെന്ന് നേരത്തെ അറിയുകയും ചെയ്യാം. ക്യാമറ കാണുമ്പോള്‍ എന്തും കാണിക്കുന്നവരുമുണ്ടല്ലോ. അങ്ങനെയും ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

shwetha menon about big boss show

More in Malayalam Breaking News

Trending