Malayalam
അച്ഛാ എന്ന് വിളിച്ചോളാനാണ് ദിലീപേട്ടന്‍ പറഞ്ഞത്, കാവ്യ ചേച്ചിയ്ക്കും വലിയ സ്‌നേഹമായിരുന്നു; കീര്‍ത്തന അനില്‍
അച്ഛാ എന്ന് വിളിച്ചോളാനാണ് ദിലീപേട്ടന്‍ പറഞ്ഞത്, കാവ്യ ചേച്ചിയ്ക്കും വലിയ സ്‌നേഹമായിരുന്നു; കീര്‍ത്തന അനില്‍
ബാലതാരമായി സിനിമകളും സീരിയലും ചെയ്ത് ശ്രദ്ധനേടിയ അഭിനേത്രിയാണ് കീര്‍ത്തന അനില്‍. മുതിര്‍ന്നപ്പോള്‍ ചേച്ചിയും നടിയുമായ ഗോപികയ്‌ക്കൊപ്പവും കീര്‍ത്തന സീരിയലുകള്‍ ചെയ്തു. ഇപ്പോള്‍ ജോലിയുമായി തിരക്കിലായ കീര്‍ത്തന അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ബാലേട്ടന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചശേഷമാണ് കീര്‍ത്തനയേയും ഗോപികയേയും ആളുകള്‍ തിരിച്ച് അറിഞ്ഞ് തുടങ്ങിയത്.
ഇപ്പോഴും പുറത്തിറങ്ങുമ്പോള്‍ പഴയ മുഖഛായ കൂടി വെച്ച് ആളുകള്‍ തിരിച്ച് അറിഞ്ഞ് ബാലേട്ടനില്‍ അഭിനയിച്ച കുട്ടികളല്ലേയെന്ന് ഗോപികയോടും കീര്‍ത്തനയോടും ചോദിക്കാറുണ്ട്. ഗോപിക ഇപ്പോഴും സീരിയലില്‍ സജീവമാണ്. സാന്ത്വനത്തിലെ നായിക വേഷമാണ് ഗോപിക ഇപ്പോള്‍ ചെയ്യുന്നത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലതാരമായിരിക്കെ കീര്‍ത്തന ചെയ്ത മാംഗല്യം എന്ന സീരിയലിലെ സീനുകള്‍ വലിയ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് കീര്‍ത്തന മാംഗല്യത്തില്‍ റാണിമോളായി അഭിനയിച്ചത്. അസാധ്യപ്രകടനമാണ് കൊച്ചുവില്ലത്തിയായി മാംഗല്യം സീരിയലില്‍ കീര്‍ത്തന കാഴ്ചവെച്ചത്. പലരും കീര്‍ത്തന അവതരിപ്പിച്ച റാണിമോളുടെ ഡയലോഗുകളും അഭിനയവും റീല്‍സാക്കി ചെയ്ത് ട്രെന്റിങില്‍ എത്തിച്ചിട്ടുമുണ്ട്. കീര്‍ത്തനയുടെ അച്ഛന്‍ അനില്‍ മക്കളുടെ സീരിയലുകളുടെയും മറ്റും വീഡിയോകള്‍ നശിച്ച് പോകാതിരിക്കാനും വല്ലപ്പോഴും എടുത്ത് കാണാനുമായി യുട്യൂബ് ചാനലുണ്ടാക്കി അതില്‍ സൂക്ഷിച്ച് വെച്ചിരുന്നു.
അവിടെ നിന്നാണ് കീര്‍ത്തനയുടെയും ഗോപികയുടെയും ആരാധകര്‍ വീഡിയോ കുത്തിപ്പൊക്കി വൈറലാക്കിയത്. ചെറിയ പ്രായത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും സ്വന്തം ശബ്ദത്തില്‍ കഥാപാത്രത്തിന് ഡബ് ചെയ്യുകയും ചെയ്തിരുന്നു കീര്‍ത്തന. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ കുട്ടിക്കാലത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ കീര്‍ത്തന പങ്കിട്ടിരിക്കുകയാണ്. ‘മാംഗല്യത്തില്‍ റാണിമോളായി അഭിനയിച്ചത് ബാലേട്ടന്‍ സിനിമയ്ക്ക് ശേഷമായിരുന്നു.’
‘അന്ന് സീരിയല്‍ അണിയറപ്രവര്‍ത്തകര്‍ പ്രോമിറ്റ് ചെയ്യുന്നത് കേട്ടാണ് ഞങ്ങള്‍ ഡയലോഗ് പറഞ്ഞിരുന്നത്. മാംഗല്യത്തിലെ എന്റെ ഡബിങ് ഇഷ്ടപ്പെട്ടിട്ടാണ് സത്യം, വെള്ളിനക്ഷത്രം സിനിമകളില്‍ തരുണിക്ക് ഡബ് ചെയ്യാന്‍ വിളിച്ചത്. കുറച്ച് ബുദ്ധിമുട്ടിയാണ് ഡബ് ചെയ്തത്. ഞാനും ചെറുതായിരുന്നു. തരുണി എന്നെക്കാള്‍ ചെറിയതായിരുന്നു.’ ‘പിന്നെ തരുണി നോര്‍ത്ത് ഇന്ത്യനുമായിരുന്നു. അതുകൊണ്ട് തന്നെ ആ കുട്ടി ഡയലോഗുകള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ അത് ശ്രദ്ധിച്ച് വേണമായിരുന്നു ഞാന്‍ ഡബ് ചെയ്യാന്‍.
അന്ന് മൂന്ന് ദിവസമാണ് ഡബ്ബിന് അനുവദിച്ച സമയം അതിനുള്ളില്‍ ചെയ്യുകയും വേണം. രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാണ് !ഡബ് ചെയ്തത്. ഇടയ്ക്ക് !ഞാന്‍ ഉറങ്ങിപ്പോകും.’ ‘ഡയലോഗ് തുടങ്ങേണ്ട സമയത്ത് അച്ഛന്‍ തൊടും അപ്പോഴാണ് ഞാന്‍ പറഞ്ഞ് തുടങ്ങുക. അതുപോലെ തന്നെ ചിരിക്കേണ്ട സീനുകളില്‍ അച്ഛന്‍ ഇക്കിളിയിടും അപ്പോള്‍ ഞാന്‍ ചിരിക്കും. വെള്ളിനക്ഷത്രത്തില്‍ ഒരുപാട് സീനുകളില്‍ ആ കുട്ടി ചിരിക്കുന്നുണ്ട്.’
‘സത്യത്തിലും തരുണിയുടെ കാമിലാരി പരസ്യത്തിനും ഞാന്‍ തന്നെയാണ് ഡബ് ചെയ്തത്. സദാനന്ദന്റെ സമയത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അച്ഛാ എന്ന് വിളിച്ചോളാനാണ് ദിലീപേട്ടന്‍ പറഞ്ഞത്. കാവ്യ ചേച്ചിക്കും വലിയ സ്‌നേഹമായിരുന്നു. ബാലേട്ടന്‍ സമയത്ത് ലാല്‍ സാറും നല്ല കമ്പിനിയായിരുന്നുവെന്നും’, ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കിട്ട് കീര്‍ത്തന പറഞ്ഞു.
എംടെക്ക് പൂര്‍ത്തിയാക്കിയ കീര്‍ത്തന പങ്കുവെക്കുന്ന റീലുകളും ചിത്രങ്ങളുമെല്ലാം അതിവേഗത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. കോഴിക്കോടാണ് കീര്‍ത്തനയുടെ സ്വദേശം. കുറച്ച് ദിവസം മുമ്പായിരുന്നു കീര്‍ത്തനയുടെ സഹോദരി ഗോപികയുടെ വിവാഹനിശ്ചയം. നടന്‍ ഗോവിന്ദ് പത്മസൂര്യയാണ് ഗോപികയെ വിവാഹം ചെയ്യാന്‍ പോകുന്നത്. വീട്ടിലേക്ക് പുതിയൊരു അംഗം കൂടി വരുന്ന സന്തോഷത്തിലാണ് കീര്‍ത്തന. തനിക്ക് പറ്റിയ അളിയനാണ് ജിപി എന്നാണ് കീര്‍ത്തന പറയാറുള്ളത്.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി ആയിരുന്നു ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹനിശ്ചയം നടന്നത്. കോഴിക്കോട് വെച്ചായിരുന്നു ചടങ്ങ് നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. രഹസ്യമായി നടത്തിയതിന് പിന്നാലെ പ്രണയവിവാഹമാണോ അറേഞ്ച്ഡ് മാരേജാണോ എന്നെല്ലാം തിരക്കി ആരാധകരും രംഗത്തെത്തിയിരുന്നു.
‘ഞങ്ങള്‍ വളരെ സന്തോഷത്തോട് കൂടിയാണ് ഇത് നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെയാണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്. നിങ്ങളുടെ ഈ സ്‌നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപികാ അനിലും കുറിച്ചത്.
