Connect with us

ഗോപിക വലതുകാലെടുത്ത് വെച്ച് കയറാന്‍ പോകുന്ന ജിപിയുടെ പട്ടാമ്പിയിലെ വീട് കണ്ടോ!; വൈറലായി വീഡിയോ

Malayalam

ഗോപിക വലതുകാലെടുത്ത് വെച്ച് കയറാന്‍ പോകുന്ന ജിപിയുടെ പട്ടാമ്പിയിലെ വീട് കണ്ടോ!; വൈറലായി വീഡിയോ

ഗോപിക വലതുകാലെടുത്ത് വെച്ച് കയറാന്‍ പോകുന്ന ജിപിയുടെ പട്ടാമ്പിയിലെ വീട് കണ്ടോ!; വൈറലായി വീഡിയോ

മലയാള സിനിമയിലും ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ജിപി ഡാഡി കൂള്‍ അടക്കമുള്ള ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമായിരുന്നെങ്കിലും ഡി4 ഡാന്‍സിലെ അവതാരകനായെത്തിയത് മുതലാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. ഇന്ന് നടനായും അവതാരകനായും യൂട്യൂബറായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് ജിപി.

തന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വിശേഷങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്. ഇതില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത് ഭാവി വധു ഗോപിക വലതുകാലെടുത്ത് വെച്ച് കയറാന്‍ പോകുന്ന ജിപിയുടെ പട്ടാമ്പിയിലെ വീടാണ്. ഇരുവരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ജിപിയുടെ വീടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

അതി ഗംഭീരമായി ചെയ്തിരിക്കുന്ന വീടാണിതെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. വീട് നിറച്ചും ചെടികള്‍ കൊണ്ട് അലങ്കരിച്ചും എങ്ങും പച്ചപ്പ് നിറഞ്ഞഅ അന്തരീക്ഷവുമാണ് വീടിനെ മനോഹരമാക്കുന്നത്. പട്ടാമ്പിയിലെ ജിപിയുടെ വാട് കാണാന്‍ തന്നെ നല്ല ഐശ്വര്യമാണെന്നും ഗോപിക വലതുകാല്‍ വെച്ച് കയറുമ്പോള്‍ വീടിന്റെ ഐശ്വര്യം ഒന്ന് കൂടെ കൂടുമെന്നും അഭിപ്രായപ്പെടുന്നവര്‍ ഏറെയാണ്. ജിപിയുടെ പട്ടാമ്പിയിലെ വീട് കാണാന്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും എത്തിയത്.

ജിപിയുടെ വീട് കാണുമ്പോള്‍ ആദ്യം എല്ലാവരുടെയും കണ്ണെത്തുന്നത് പൂന്തോട്ടത്തിലേയ്ക്ക് തന്നെയാണ്. വീട്ടില്‍ നിറച്ചും ചെടികളുണ്ടെന്നും അമ്മയുടെ ഹോബിയാണ് ഇതെന്നുമാണ് ജിപി പറയുന്നത്. വീട്ടില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും വളര്‍ത്തുന്നതുമെല്ലാം അമ്മയാണ്. പൂക്കള്‍ മാത്രമല്ല, വീടിന് ചുറ്റും വലിയ വലിയ മരങ്ങള്‍ വരെയുണ്ട്. എവിടെ പോയാലും എന്റെ അമ്മ ാെരു ചെടി കൊണ്ടു വരും. അങ്ങനെയാണ് എന്റെ വീട്ടില്‍ ഇത്രയും ചെടികളായത്. എന്റെ വീട് ഇങ്ങനെയാക്കിയത് എന്റെ അമ്മ തന്നെയാണെന്ന് പറഞ്ഞ ജിപി അമ്മയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്.

കോഴിക്കാടുകാരിയായ ഗോപികയ്ക്ക് ഇരുപത്തിയൊമ്പത് വയസാണ് പ്രായം. ഡോക്ടറായ ഗോപിക ബാലതാരമായിട്ടാണ് അഭിനയത്തിലേക്ക് എത്തിയത്. ബാലേട്ടന്‍ അടക്കമുള്ള സിനിമകളില്‍ ഗോപികയും സഹോദരിയും അഭിനയിച്ചിട്ടുണ്ട്. ശിവം, മയിലാട്ടം, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ശേഷം കുറച്ചുനാള്‍ പഠനത്തിനും മറ്റുമായി അഭിനയത്തില്‍ നിന്നും വിട്ടുനിന്ന സീരിയലില്‍ നായികയായി വീണ്ടും അഭിനയത്തില്‍ സജീവമാകുകയായിരുന്നു.

കബനി എന്ന സീരിയലിലാണ് ആദ്യം താരം നായിക വേഷം ചെയ്തത്. പിന്നീട് സാന്ത്വനത്തിലേക്ക് എത്തി. 2020 മുതലാണ് സാന്ത്വനം സീരിയലില്‍ ഗോപിക അഭിനയിച്ച് തുടങ്ങിയത്. സീരിയലും ഗോപികയുടെ കഥാപാത്രവും ഇന്ന് ജനപ്രിയമാണ്. ഗോപിക എന്നതിലുപരിയായി അഞ്ജലി എന്ന പേരിലാണ് താരം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വീട്ടുകാരുടെ നിര്‍ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന് വിശ്വാസിക്കുന്നുവെന്നാണ്’, വിവാഹ നിശ്ചയം നടന്നതിന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും കുറിച്ചത്.

വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണ് ഇരുവരുടേതും എന്നാണ് ജിപിയുടെ പോസ്റ്റില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ അതൊന്നും വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറായിരുന്നില്ല. ഇരുവരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെ അടക്കം പഴയ വീഡിയോകള്‍ കുത്തിപൊക്കി കൊണ്ടുവന്ന് ഇരുവരും നാളുകളായി പ്രണയിക്കുകയാണെന്ന സംശയം ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് പ്രണയത്തെ കുറിച്ച് ഗോപിക അനില്‍ പറഞ്ഞ പഴയൊരു വീഡിയോയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സീരിയല്‍ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലില്‍ സാന്ത്വനം സീരിയലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഗോപിക എത്തിയിരുന്നു. അന്ന് സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രണയമുണ്ടോയെന്നും ഗോപികയോട് അനു ജോസഫ് ചോദിച്ചിരുന്നു. ജീവിതത്തില്‍ ആരൊടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ… പ്രണയമുണ്ടോ എന്നാണ് അനു ജോസഫ് ഗോപികയോട് ചോദിച്ചത്. ഉണ്ട് എന്ന തരത്തില്‍ മൂളുകളാണ് ഗോപിക ചെയ്തത്.

ഇപ്പോഴും ഉണ്ടോ അതോ തകര്‍ന്നോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയൊന്നും ചോദിക്കാന്‍ പാടില്ല. പ്രണയം എന്നത് രണ്ടുപേരുടെ മനസില്‍ മാത്രം തോന്നിക്കുന്ന ഒന്നാണ് അത് പരസ്യമാക്കാന്‍ പാടില്ല അല്ലേ എന്ന് അനു ചോദിച്ചപ്പോഴും എല്ലാം ശരിവെച്ച് ഗോപിക മൂളി. മാത്രമല്ല അതൊരു സീക്രട്ടാണ് കല്യാണമാകുമ്പോള്‍ പരസ്യമാക്കുമെന്നും ഗോപിക അതേ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വാക്കുകളാണ് ആരാധകരില്‍ സംശയമുണ്ടാക്കിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top