Connect with us

‘സംസാരിക്കുന്നതിനു മുന്‍പ് ഓര്‍ക്കണം, നിശബ്ദതയില്‍ സത്യമുണ്ട്’; നിറ കണ്ണുകളോടെയുള്ള ചിത്രം പങ്കുവെച്ച് ബാല

Actor

‘സംസാരിക്കുന്നതിനു മുന്‍പ് ഓര്‍ക്കണം, നിശബ്ദതയില്‍ സത്യമുണ്ട്’; നിറ കണ്ണുകളോടെയുള്ള ചിത്രം പങ്കുവെച്ച് ബാല

‘സംസാരിക്കുന്നതിനു മുന്‍പ് ഓര്‍ക്കണം, നിശബ്ദതയില്‍ സത്യമുണ്ട്’; നിറ കണ്ണുകളോടെയുള്ള ചിത്രം പങ്കുവെച്ച് ബാല

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന്‍ ബാല. ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. നടന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

ഈ അടുത്താണ് കരള്‍ രോഗത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലേയ്ക്ക് നടന്‍ പോയത്. വൈകാതെ രോഗത്തെ തോല്‍പ്പിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് നടന്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമകളിലും മറ്റും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബാല. നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് താരം. എപ്പോഴും ചിരിക്കുന്ന, ആത്മവിശ്വാസം നിറഞ്ഞ മുഖത്തോടെയാണ് ബാലയെ വീഡിയോകളിലും ചിത്രങ്ങളിലുമെല്ലാം കാണാറുള്ളത്.

നാലാള്‍ക്ക് നന്മ ചെയ്യൂ എന്നാണ് വ്യക്തിജീവിതത്തില്‍ ബാല സ്ഥിരമായി പറയാറുള്ള ഡയലോഗ്. തന്നാല്‍ കഴിയുന്ന വിധം ആളുകളെ സഹായിക്കാനും അവരുടെ ഹൃദയം നിറഞ്ഞുള്ള പുഞ്ചിരി ആരാധകരുമായി പങ്കുവയ്ക്കാനും ബാല ശ്രമിക്കാറുണ്ട്. അങ്ങനെ പൊതുവെ സന്തോഷം നല്‍കുന്ന പോസ്റ്റുകളാണ് ബാലയുടെ പ്രൊഫൈലില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

എന്നാല്‍ ഇപ്പോഴിതാ അതില്‍ നിന്നും വ്യത്യസ്തമായി, നിറ കണ്ണുകളോടെയുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ബാല. ‘സംസാരിക്കുന്നതിനു മുന്‍പ് ഓര്‍ക്കണം, നിശബ്ദതയില്‍ സത്യമുണ്ട്’ എന്ന ഒറ്റവരി ക്യാപ്ഷന്‍ നല്‍കിയാണ് ബാല ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്ത് വിഷയമാണ് ബാല ഉദ്ദേശിച്ചത് എന്ന് പലര്‍ക്കും മനസിലായിട്ടില്ല. ബാലക്ക് എന്താണ് സംഭവിച്ചത് എന്നൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്.

ഇടയ്ക്കു വച്ച് താനിനി കുറച്ചു നാളത്തേക്ക് സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും, അധികം വൈകാതെ തന്നെ ബാല മടങ്ങിയെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പുത്തന്‍ വാഹനം വാങ്ങി, അതിന്റെ പൂജ നടത്തിയതിന്റെയൊക്കെ സന്തോഷം ബാല ആരാധകരുമായി പങ്കുവച്ചിരുന്നു. അതേസമയം ഈ സന്തോഷങ്ങളില്‍ ഒന്നും ഭാര്യ എലിസബത്ത് കൂടെ ഇല്ലാതിരുന്നതും ചര്‍ച്ചയായി മാറിയിരുന്നു.

കഴിഞ്ഞ കുറച്ചു കാലമായി അച്ഛനും അമ്മയ്ക്കും ഒപ്പമാണ് എലിസബത്ത്. അതിനിടെ താരപത്‌നി മറ്റൊരിടത് ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. രണ്ടുപേരും പങ്കുവയ്ക്കുന്ന വീഡിയോകളില്‍ പങ്കാളിയുടെ പേര് പറയാത്തത് ആരാധകരുടെ സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ബാലയും എലിസബത്തും തമ്മില്‍ പിണക്കത്തിലാണ് എന്ന അനുമാനത്തിലാണ് ആരാധകര്‍.

അതേസമയം ബാലയുടെ വിഷമം നിറഞ്ഞ മുഖം കാണുമ്പോള്‍, കഴിഞ്ഞ കാലം മറന്ന് ജീവിക്കണം എന്നാണ് ആരാധകര്‍ക്ക് ബാലയോട് പറയാനുള്ളത്. ബാല ഏറ്റവും മിസ് ചെയ്യുന്നത് മകളുടെ സാന്നിധ്യമാണ്. കരള്‍രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായ വേളയില്‍ അമൃത മകള്‍ പാപ്പുവിനൊപ്പം എത്തിയിരുന്നു. നീണ്ടകാലത്തിനു ശേഷം ബാല മകളെ കണ്ടത് അവിടെവച്ചാണ്. അതിനു ശേഷം പലതവണ മകളെ കുറിച്ച് പറഞ്ഞ് വീഡിയോയുമായി ബാല എത്തിയിരുന്നു.

അതേസമയം എലിസബത്തുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കണമെന്നും ചിലര്‍ ബാലയെ ഉപദേശിക്കുന്നുണ്ട്. രണ്ടു ദിവസം മുന്‍പ് എലിസബത്ത് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അന്ന് എലിസബത്തിനൊപ്പം അവരുടെ സഹപ്രവര്‍ത്തകരാണ് കൂട്ടായി നിന്നത്. ഇതിന്റെ പേരില്‍ ബാലയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.

ബാലക്ക് അസുഖം ബാധിച്ചപ്പോള്‍ എലിസബത്താണ് ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ ഭാര്യക്ക് സുഖമില്ലാത്തപ്പോള്‍ കൂടെ നില്‍ക്കാത്തതിന് ആയിരുന്നു വിമര്‍ശനം. പുതിയ പോസ്റ്റിന് താഴെയും ഇത് ചൂണ്ടിക്കാട്ടി പലരും കമന്റ് ചെയ്യുന്നുണ്ട്. അതേസമയം വിഷമം എന്ത് തന്നെയാണെങ്കിലും അതിനെ മറികടന്ന് വീണ്ടും പഴയത് പോലെ ഊര്‍ജ്ജസ്വലനാകൂ എന്ന് ആശംസിക്കുകയും ചെയ്യുന്നുണ്ട് ആരാധകര്‍.

എലിസബത്തും ബാലയും പിരിഞ്ഞുവെന്നുള്ള വാര്‍ത്തയ്ക്ക് പിന്നാലെ വീഡിയോയുമായി എലിസബത്ത് രംഗത്തെത്തിയിരുന്നു. വലിയ വലിയ സംഭവങ്ങള്‍ മാത്രമേ ജീവിതത്തില്‍ ഉണ്ടാകാവൂ എന്ന് നമുക്ക് പറയാന്‍ ആകില്ല. അയാള്‍ എന്നെ ചതിച്ചു, ഇയാള്‍ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാല്‍ അതിനേ നേരം കാണൂ. നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാല്‍ സന്തോഷം നമുക്ക് ലഭിക്കും.

എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ആളുകള്‍ സഹായിച്ചു, അക്കാര്യം എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയില്‍ പങ്കിട്ടത്. അതില്‍ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നത് എന്ന് മനസിലാകുന്നില്ല.

ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്തിനായിരുന്നു എന്ന് തോന്നും, എന്നാല്‍ പോസിറ്റിവ് വശങ്ങള്‍ ചിന്തിക്കുമ്പോള്‍ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. നമ്മള്‍ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയില്‍ ജീവിക്കുക. ഇതും കടന്നുപോകും എന്ന ഗാനം ഞാന്‍ ഇടക്ക് കേള്‍ക്കാറുണ്ട്. എല്ലാ വിഷമങ്ങളും മാറാന്‍ ഒരു സമയം ഉണ്ടാകും എന്നും എലിസബത്ത് പറഞ്ഞിരുന്നു.

More in Actor

Trending

Recent

To Top