Malayalam
കാവ്യയെ കൊണ്ട് മമ്മൂട്ടിയ്ക്ക് ഡബ്ബ് ചെയ്യിക്കാനാണെന്ന് അവര്‍ പറഞ്ഞു, ഒരുപാട് സങ്കടമായി; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍
കാവ്യയെ കൊണ്ട് മമ്മൂട്ടിയ്ക്ക് ഡബ്ബ് ചെയ്യിക്കാനാണെന്ന് അവര്‍ പറഞ്ഞു, ഒരുപാട് സങ്കടമായി; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
ഇപ്പോഴിതാ കാവ്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചശ്രദ്ധ നേടുകയാണ്. ശബ്ദത്തിന്റെ പേരില്‍ കേട്ടിട്ടുള്ള പരിഹാസങ്ങളെ കുറിച്ചും സിനിമയില്‍ നിന്നുണ്ടായ ഒരു വേദനിപ്പിച്ച അനുഭവത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്ന കാവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്. തന്റെ ശബ്ദം ആണിന്റെ ശബ്ദമാണ് പലരും പറയുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും ഒരിക്കല്‍ മമ്മൂട്ടിക്ക് പകരം ഡബ്ബ് ചെയ്യാനായി തന്നെ വിളിപ്പിച്ചിട്ടുണ്ടെന്നുമാണ് കാവ്യ പറയുന്നത്.
‘സാഹചര്യങ്ങളാണ് ശബ്ദത്തെ നല്ലതും ചീത്തയുമായി മാറ്റുന്നത്. എന്റെ ശബ്ദം ഒരേ സമയം തന്നെ നല്ലതും ചീത്തയുമായി എനിക്ക് തോന്നിയിട്ടുണ്ട്. സാഹചര്യം അനുസരിച്ച് ഒരാളുടെ സ്വഭാവം മാറുന്നത് പോലെയാണ് എന്റെ ശബ്ദവും. മലയാളം പദ്യം ചൊല്ലല്‍, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം പോലുള്ള പരിപാടികള്‍ക്ക് എന്റെ ശബ്ദം നല്ലതാണ്. പക്ഷെ ലളിതഗാനം പോലുള്ള പരിപാടിയ്ക്ക് എന്റെ ശബ്ദം യോജിക്കില്ല. പിന്നെ ആളുകളുടെ കളിയാക്കല്‍ കാരണമാണ് ഞാന്‍ എന്റെ ശബ്ദത്തില്‍ കോണ്‍ഷ്യസ് ആയിപോയത്,’
‘എന്റെ ശബ്ദം ആണിന്റേതാണെന്ന് ആള്ക്കാര് പറയാന്‍ തുടങ്ങിയപ്പോള്‍ വിഷമം തോന്നുമായിരുന്നു. ഒരിക്കല്‍ എന്നെ ഒരുകൂട്ടര്‍ വിളിച്ച് ഡബ്ബിങ്ങിന് വരുമോ എന്ന് ചോദിച്ചു. എന്നെ ആരും അതുവരെ ഡബ്ബിങ്ങിന് വിളിച്ചിട്ടില്ല. ഞാന്‍ എന്തിനാണ് ഡബ്ബിങ്ങിന് വരുന്നേ എന്നെ ആരും വിളിച്ചിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോള്‍, മമ്മൂക്ക വന്നിട്ടില്ല. അദ്ദേഹം കുറച്ചു ദിവസം കഴിഞ്ഞേ ജോയിന്‍ ചെയ്യൂ. കാവ്യയെ കൊണ്ട് മമ്മൂട്ടിയ്ക്ക് ഡബ്ബ് ചെയ്യിക്കാനാണെന്ന് അവര്‍ പറഞ്ഞു.’
‘എനിക്ക് ഭയങ്കര സങ്കടമായി. ചെറിയ പ്രായമല്ലേ. ഞാന്‍ ഓടിപ്പോയി അമ്മയോട് പരാതി പറഞ്ഞു. മമ്മൂക്കയ്ക്ക് ഡബ്ബ് ചെയ്യാന്‍ പറ്റുന്ന ശബ്ദമാണ് എന്റേതെന്ന് അവര്‍ പറഞ്ഞുവെന്ന്. നീ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നാണ് അമ്മ പറഞ്ഞത്. മമ്മൂക്കയുടെ ശബ്ദം നല്ല ശബ്ദമല്ലേ. ഗാംഭീര്യമുള്ള നല്ല ശബ്ദം എന്നല്ലേ എല്ലാവരും പറയുക. അങ്ങനെ പറഞ്ഞെങ്കില്‍ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്ന്. എങ്കിലും ചെറുപ്പം മുതല്‍ പലരും പറഞ്ഞത് എന്റെ ഉള്ളില്‍ കിടപ്പുണ്ട്. ശബ്ദം നല്ലതല്ല എന്ന തോന്നലൊക്കെ എന്റെ ഉള്ളില്‍ ഉള്ളത് തന്നെയാണ്,’ എന്നും കാവ്യ മാധവന് പറഞ്ഞു.
ആദ്യ വിവാഹത്തിന് ശേഷം സിനിമാ രംഗം വിടാന്‍ തീരുമാനിച്ച കാവ്യ ഭര്‍ത്താവിനൊപ്പം ഗള്‍ഫ് രാജ്യത്തേക്ക് പോയതാണ്. എന്നാല്‍ കുറച്ച് കാലം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. സിനിമാ രംഗത്തേക്ക് മടങ്ങി വന്ന കാവ്യ വീണ്ടും അഭിനയത്തില്‍ സജീവമായി. ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിച്ച ആളാണ് താന്‍ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല. അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനില്‍ പോയിരുന്നത്.
ഇന്നത്തെ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ ഒറ്റക്ക് ജീവിക്കാന്‍ പ്രാപ്തരാണ് എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിര്‍പ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി നടത്തി. അത് സക്സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നും താരം പറഞ്ഞിരുന്നു.
ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതേസമയം ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.
അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
