Malayalam
ഇനിയും തുടര്‍ന്നാല്‍ ഫഹദിനെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമെന്ന് നസ്രിയ; വൈറലായി വാക്കുകള്‍
ഇനിയും തുടര്‍ന്നാല്‍ ഫഹദിനെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമെന്ന് നസ്രിയ; വൈറലായി വാക്കുകള്‍
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവര്‍ക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന്റെ വന്‍വിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷം അപൂര്‍വമായേ സിനിമകളില്‍ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ ജീവിതത്തിലെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ച് തമിഴിലെ പ്രശസ്ത മാധ്യമ പ്രവര്ത്തകന് ചെയ്യാറ് ബാലു പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഫഹദിന്റേയും നസ്രിയയുടെയും വിവാഹം സിനിമാരംഗത്ത് പെട്ടെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് സിനിമാ ലോകത്ത് രാജാറാണിയ്ക്ക് ശേഷം നസ്രിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ തമിഴില്‍ അവര്‍ക്ക് നിറയെ അവസരങ്ങള്‍ വന്നിരുന്നു. അങ്ങനെ നസ്രിയ രണ്ട് പടത്തിന് അഡ്വാന്‍സും വാങ്ങിയിരുന്നു. അത് തിരികെക്കൊടുക്കുകയായിരുന്നു.
കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ വിവാഹ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നെന്നും ചെയ്യാറു ബാലു പറയുന്നു. അടുത്തിടെ നസ്രിയ നാനിക്ക് ഒപ്പം ചെയ്തിരുന്ന സിനിമയുടെ പ്രെസ്സ് മീറ്റില്‍ പങ്കെടുത്തപ്പോള്‍ ഫഹദിനെ കുറിച്ച് അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ ഫഹദ് ഫാസിലില്‍ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് ചോദ്യം വന്നപ്പോള്‍ അത്ഭുതമല്ല, ഒരു ഘട്ടത്തില്‍ ഞാന്‍ ഭയന്ന് പോയ കാര്യമുണ്ടെന്നാണ് നസ്രിയ പറയുന്നത്. ഒരു സിനിമയില്‍ അഭിനയിച്ച ശേഷവും ആ കഥാപാത്രത്തില്‍ നിന്ന് ഫഹദ് പുറത്തേക്ക് പോകുന്നില്ലെന്നാണ് നസ്രിയ പറഞ്ഞത്.
ഒരു ദിവസം താന്‍ ഷൂട്ട് കഴിഞ്ഞ് വന്നപ്പോള്‍ ബാത്ത് റൂമില്‍ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു. പിന്നീട് ബെഡ് റൂമിലും ശബ്ദം കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് ചോദിക്കുകയായിരുന്നു. ഇതോടെ കഥാപാത്രം ആഴത്തില്‍ ഉള്ളിലേയ്ക്ക് കയറിയെന്ന് പറഞ്ഞ ഫഹദ് ഒരാഴ്ചയോളം ഇക്കാര്യം തുടരുകയും ചെയ്തെന്നാണ് നസ്രിയ പറയുന്നത്. കൂടാതെ, ഇനിയും തുടര്‍ന്നാല്‍ നിങ്ങളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുമെന്ന് നസ്രിയ തമാശയോടെ പറയുകയായിരുന്നു.
ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇരുവരുടയും പ്രണയവും , വിവാഹവുമെല്ലാം, 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹശേഷം അഭിനയത്തില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേര്‍ന്ന് നിര്‍മ്മിച്ച കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച വിജയം നേടുകയുമുണ്ടായി.
എന്നാല്‍ വിവാഹത്തിന് ശേഷം ഇരുവര്‍ക്കും ഒരു കുഞ്ഞില്ലാത്ത സങ്കടം ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു, വിവാഹത്തിന് ശേഷവും നസ്രിയയും, ഫഹദ് സിനിമയില്‍ സജീവമായി തന്നെ തുടര്‍ന്നിരുന്നു, ഇപ്പോള്‍ താരങ്ങള്‍ പങ്കുവെച്ച ഈ വാര്‍ത്തക്ക് നിരവധി ആരാധകര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യ്തു. സിനിമയിലും അല്ലാതെയും ഈ ക്യൂട്ട് കപ്പിള്‍സിന് ആരാധകര്‍ ഏറെയാണ്.
ചെറുപ്പം മുതല്‍ വീട്ടില്‍ കണ്ടിട്ടുള്ള അമ്മയെപ്പോലെയാണ് ഭാര്യ. എന്നെ നന്നായി നോക്കും, കെയര്‍ ചെയ്യും. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുമുണ്ട്. പഴയത് പോലെ ദേഷ്യപ്പെടാറില്ല, വഴക്കുണ്ടാക്കാറില്ല, കുറച്ചൂടെ പീസ്ഫുളാണ്. ഭക്ഷണം ഉണ്ടാക്കിത്തരുന്നത് കൊണ്ടല്ല അവള് നല്ല ഭാര്യയാണ് എന്ന് പറയുന്നത്. എനിക്ക് വേറെവിടെയും കിട്ടാത്ത കംഫര്‍ട്ട് നസ്രിയയ്ക്കൊപ്പം ഇരിക്കുമ്പോള്‍ കിട്ടാറുണ്ട്. അത് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട കാര്യം.
കുറേക്കൂടി സെക്യുയേര്‍ഡായി തോന്നാറുണ്ട്. ഞാന്‍ നല്ലൊരു ഫ്രണ്ടാണ്, ഭര്‍ത്താവാണോയെന്ന് എനിക്കറിയില്ല. ഡൊമിനേറ്റിങ് ക്യാരക്ടറൊന്നുമല്ല എന്റേത്. കാര്യങ്ങള്‍ കേള്‍ക്കാനും തുറന്ന് സംസാരിക്കാനുമൊക്കെ തയ്യാറാവാറുണ്ട്. അങ്ങനെയൊക്കെ ചെയ്യാന്‍ ഒരുപാട് ഇഷ്ടമാണെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഫഹദിന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ് താന്‍ നായപ്പേടി മാറ്റിയതെന്നായിരുന്നു ഇടയ്ക്ക് നസ്രിയ പറഞ്ഞത്. ഫഹദ് തന്ന സമ്മാനങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓറിയോയെന്നും നസ്രിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹന്‍ലാലിനൊപ്പം ഒരു നാള് വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴില്‍ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. നിവിന്‍ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുല്‍ഖര്‍ നിവിന്‍ ഒരുമിച്ച ബാംഗ്ലൂര്‍ ഡെയ്സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരയായത്.