Actress
മഞ്ജു വാര്യരെന്നാ വിചാരം, കാവ്യയുടെ സൗന്ദര്യമെല്ലാം പോയെന്ന് കമന്റുകൾ; പ്രതികരിക്കാതെ നടി
മഞ്ജു വാര്യരെന്നാ വിചാരം, കാവ്യയുടെ സൗന്ദര്യമെല്ലാം പോയെന്ന് കമന്റുകൾ; പ്രതികരിക്കാതെ നടി
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത കാവ്യ ഇപ്പോൾ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. ലഷ്യയുടെ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്.
സിനിമയിൽ സജീവമല്ലെങ്കിലും അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കാവ്യ. പ്രധാനമായും തന്റെ ഡ്രസിംങ് ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രങ്ങളണിഞ്ഞാണ് കാവ്യ എത്തുന്നത്. കാവ്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്.
ഇപ്പോഴിതാ കാവ്യ പങ്കിട്ട പുതിയ വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. അന്നും ഇന്നും കാവ്യയ്ക്ക് പകരം കാവ്യ മാത്രമാണ് എന്നും മലയാളത്തിന്റെ നാടൻ സൗന്ദര്യമാണ് കാവ്യയെന്നുമൊകെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്. അതേസമയം പതിവ് പോലെ കാവ്യയെ വിമർശിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്.
കാവ്യയുടെ സൗന്ദര്യം പോയെന്നും പ്രായമായെന്നുമൊക്കെയാണ് ചിലരുടെ കുറ്റപ്പെടുത്തൽ. മഞ്ജു വാര്യരെന്നാ വിചാരം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയുള്ള കമന്റുകളും ഉണ്ട്. ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, മകൾ മഹാലക്ഷ്മിക്കൊപ്പം ചെന്നൈയിൽ കഴിയുകയാണ് കാവ്യ.
ഇടയ്ക്ക് ഷൂട്ടിനും മറ്റ് പരിപാടികൾക്കുമൊക്കെയായി താൻ കേരളത്തിലേക്ക് യാത്ര ചെയ്യാറുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. അത്തരത്തിൽ കഴിഞ്ഞ ദിവസം ദിലീപിനൊപ്പം പങ്കെടുത്തൊരു ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഇരുവരേയും വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹം ഉണ്ടെന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം.
