‘ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സൺ’; വളർത്തുനായയോടുള്ള സ്നേഹവും വാത്സല്യവും പങ്കുവെച്ച് പാർവതി തിരുവോത്ത്
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ രംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന പാർവതി ഡബ്ല്യുസിസി സംഘടനയിലെ അംഗവുമാണ്. ഫെമിനിസ്റ്റ് ആണെന്ന് എല്ലായിടത്തും ആവർത്തിക്കുന്ന പാർവതി അഭിമുഖങ്ങളിലെല്ലാം തന്റെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ പാർവതി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ വളർത്തുനായയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. എന്നാൽ ഏവരുടെയും ശ്രദ്ധ പോയത് ഈ പോസ്റ്റിന് പാർവതി നൽകിയ ക്യാപ്ഷനാണ്. ‘എന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ’ എന്നാണ് പാർവതി തന്റെ നായയെ വിശേഷിപ്പിച്ചത്. മാത്രമല്ല ടോബി തിരുവോത്ത് എന്ന പേരും നായയ്ക്ക് നൽകിയിട്ടുണ്ട്.
ഡോബിയുടെ നാലാം പിറന്നാളിനോട് അനുബന്ധിച്ചാണ് പാർവതി പോസ്‌റ്റ് പങ്കുവച്ചത്. ‘ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സൺ’ എന്നും ചിത്രങ്ങളുടെ താഴെ പാർവതി കുറിച്ചിരിക്കുന്നു. ഡോബിയുമൊത്തുള്ള ഫോട്ടോ പങ്കിടുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നാണ് പാർവതി പറയുന്നത്. അഞ്ചിലധികം ചിത്രങ്ങൾ പാർവതി ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
അതിൽ ഡോബിയും പാർവതിയും ഒരുമിച്ചുള്ളതും ഒറ്റയ്ക്കുള്ളതും ഒക്കെയുണ്ട്. എന്നാൽ അതിൽ അവസാനത്തെ ഫോട്ടോയാണ് ആരാധകരുടെ മനസ് കീഴടക്കിയത്. ഗർഭപാത്രത്തിൽ ഇരികുമ്പോഴുള്ള സ്‌കാനിംഗ് റിപ്പോർട്ട് പോലെ ഡോബിയെ എഡിറ്റ് ചെയ്‌ത ചിത്രമാണിത്. നിരവധി ആരാധകരാണ് പാർവതിയെ പ്രശംസിച്ചും ഡോബിയ്ക്ക് പിറന്നാൾ ആശംസിച്ചും രംഗത്ത് വന്നിരിക്കുന്നത്.
സിനിമാ മേഖലയിൽ നിന്നുൾപ്പെടെയുള്ള പ്രമുഖർ പോസ്‌റ്റിൽ തങ്ങളുടെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നടിമാരായ എന്ന ബെൻ, വേദിക എന്നിവർ കമന്റ് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു. മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിങ്ങനെ പാർവതിയുടെ അടുത്ത സുഹൃത്തുക്കൾ എല്ലാം ചിത്രത്തിന് ലൈക്ക് അടിക്കുകയും ചെയ്‌തിട്ടുണ്ട്.
ചിത്രങ്ങളിൽ പാർവതിക്ക് തന്റെ വളർത്തുനായയോടുള്ള സ്നേഹവും വാത്സല്യവുമാണ് പ്രകടമാവുന്നതെന്നാണ് ആരാധകർ ചൂണ്ടികാണിക്കുന്നത്. എന്റെ വളർത്ത് നായയെക്കുറിച്ച് ഞാൻ പറയാറുള്ളത് എന്റെ ഹൃദയം എന്റെ ദേഹത്ത് നിന്ന് പുറത്ത് വന്ന് നടന്ന് പോകുന്നു എന്നാണ്. അവനെന്തെങ്കിലും സംഭവിച്ചാൽ ഞാൻ മരിക്കും എന്ന തോന്നൽ. അതെനിക്ക് അരുമ മൃഗത്തോട് തോന്നുന്നുണ്ടെങ്കിൽ നമ്മുടെ ഉള്ളിൽ നിന്നുണ്ടാകുന്ന കുഞ്ഞിനോടോ ദത്തെടുക്കുന്ന കുഞ്ഞിനോടോ ഉള്ള സ്നേഹം തനിക്ക് മനസിലാക്കാനാകുമെന്നാണ് പാർവതി പറഞ്ഞത്.
അതേസമയം, അടുത്തിടെ മാതൃത്വത്തോടുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് പാർവതി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. കുട്ടിക്കാലത്ത് തനിക്ക് അമ്മയാകാൻ തോന്നിയിരുന്നെന്നാണ് പാർവതി പറഞ്ഞത്. ഏഴ് വയസായപ്പോൾ മകളുടെ പേരെന്താണെന്ന് ഞാൻ തീരുമാനിച്ചു.
വിവാഹത്തെ കുറിച്ചും പാർവതി മനസ് തുറന്നിരുന്നു. റിലേഷിൻഷിപ്പിനെ കുറിച്ച് പലർക്കും പല കാഴ്ച്ചപ്പാടാണ് ഉണ്ടാവുക. എനിക്കൊരു കംപാനിയനാണ് വേണ്ടത്. പക്ഷെ, മറ്റൊരാൾക്ക് അതായിരിക്കില്ല ചിലപ്പോൾ വേണ്ടത്. ചിലർക്ക് ഫിനാൻഷ്യൽ സെക്യൂരിറ്റിയാണ് വേണ്ടതെങ്കിൽ മറ്റുചിലർക്ക് സംസാരിക്കണമെന്ന് പോലും ഉണ്ടാകില്ലെന്നും പാർവതി ചൂണ്ടിക്കാട്ടി.
എനിക്ക് എത്ര പ്രായമായാലും അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ ആശങ്ക ഞാൻ സേഫ് ആണോ ഹാപ്പി ആണോ എന്നായിരിക്കും. ഞാൻ സുരക്ഷിതയും സന്തോഷവതിയുമായിരിക്കും എന്നാണ് അവർക്ക് ഞാൻ കൊടുക്കാറുള്ള ഉറപ്പ്. കല്യാണം കഴിക്കുമെന്നോ എവിടെ ജീവിക്കുമെന്നോ എനിക്ക് ഉറപ്പ് തരാൻ പറ്റില്ല. താൻ സേഫ് ആണെന്ന് ഉറപ്പ് വരുത്തുമെന്നും പാർവതി വ്യക്തമാക്കിയിരുന്നു.
