Actor
ദിലീപും പൃഥ്വിരാജും തർക്കം ദിലീപിന് മുട്ടൻപണികൊടുത്തു…എല്ലാത്തിനും കാരണം ആ സംഭവമോ? ഞെട്ടിച്ച് അയാൾ! എല്ലാ രഹസ്യവും പുറത്ത്
ദിലീപും പൃഥ്വിരാജും തർക്കം ദിലീപിന് മുട്ടൻപണികൊടുത്തു…എല്ലാത്തിനും കാരണം ആ സംഭവമോ? ഞെട്ടിച്ച് അയാൾ! എല്ലാ രഹസ്യവും പുറത്ത്
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടന്മാരാണ് ദിലീപും പൃഥ്വിരാജും. ഇരുവരുടെയും ഇടയിൽ തർക്കമുണ്ടെന്ന തരത്തിൽ വാർത്തകൾ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആ വിഷയം വീണ്ടും ചർച്ചയാകുകയാണ്.
സോഷ്യൽ മീഡിയയിലെ ഒരു സിനിഫിലെ സിനിമ ഗ്രൂപ്പിന്റെ പേജിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ച ഇപ്പോഴുണ്ടായത്. പണ്ടുമുതൽ പൃഥ്വിരാജിന്റെ വളർച്ച തടയാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാൽ അതല്ല മാക്ടയില്‍ രൂപപ്പെട്ട പ്രശ്നവുമായി ഇരുവരുടേയും അകല്‍ച്ചയ്ക്ക് കാരണമെന്നാണ് പറയുന്നത്.
”ജനപ്രിയ താരങ്ങളാണ് രണ്ടാളും….പേരിനൊരു മൾട്ടിസ്റ്റാർ മൂവിയിലല്ലാതെ ഒരു സിനിമയിലും ഇവരൊന്നിച്ചിട്ടില്ല….ശരിക്കും ഇവർ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?
ദിലീപിൻ്റെ ഇഷ്യു വരുന്നതിന് മുമ്പത്തെ അവസ്ഥയും സെയിം തന്നെയാണ്…..”
”മലയാളത്തിലെ ഏകദേശം എല്ലാ താരങ്ങളുമായി ഒന്നിച്ചു സിനിമ ചെയ്ത ദിലീപ് പ്രിഥിയുമായി ഒരൊറ്റ മൂവി പോലുമില്ലാത്തത് എന്താ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്…” ഉബൈദ് ടി എന്ന വ്യക്തി പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ ചർച്ചകള്‍ വീണ്ടും തുടക്കം കുറിച്ചത്. ഈ കുറിപ്പിന് താഴെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.
നേരത്തെ തുളസീദാസിന്റെ ഒരു പദത്തിനായി ദിലീപ് അഡ്വാൻസ് വാങ്ങുകയും പിന്നീട് ഡേറ്റ് നീട്ടുകയും ഒടുവില്‍ പടം തന്നെ നിർത്തുകയും ചെയ്തു. ഇതോടെയാണ് വിനയന്റെ നേതൃത്വത്തിൽ ഉള്ള മാക്ട അഡ്വാന്‍സ് വാങ്ങുന്ന നടൻമാർ എഗ്രിമെന്റില്‍ ഒപ്പിടണം എന്ന് പറഞ്ഞു. അതിനെ അനുകൂലിച്ച ചുരുക്കം നടന്മാരിൽ ഒരാൾ പ്രിത്വി ആണ്. അതിന് ശേഷം ആണ് പ്രിത്വിക്ക് അപ്രഖ്യാപിത വിലക്ക് വരുന്നതും. പിന്നീട് വിനയന്റെ സത്യം അത്ഭുതദ്വീപ് ഒക്കെ ചെയ്താണ് പ്രിത്വി തിരിച്ചു വന്നത്. ഇതും ചില പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് ആകാശ് എന്ന പ്രേക്ഷകന്‍ അഭിപ്രായപ്പെടുന്നത്.
ആദ്യം ചാക്കോ പിന്നെ പൃഥ്വി ഇവർ രണ്ട് പേര് മാത്രം ആണ് ദിലീപിന് വളർച്ചയിൽ ഒരു വെല്ലുവിളി ഉയർത്തിയത് രണ്ട് പേർക്കും പുള്ളി ചില്ലറ പണികളും വെച്ച് കൊടുത്തിട്ടുണ്ട് അവസരം വന്നപ്പോൾ അവർ തിരിച്ചും ചെക്ക് വെച്ചു. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ദിലീപിൻ്റെ എതിർ വശത്ത് നിൽക്കുന്നു എന്ന് പറയപ്പെടുന്ന നടീ നടന്മാർ എല്ലാം സ്ഥിരം ഒരുമിച്ച് ഫോട്ടോ ഒന്നും ഇടാറില്ലെങ്കിലും ഇടക്കിടെ ഒത്തു കൂടുകയും നല്ല ബന്ധം പരസ്പരം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് , മഞ്ജു ചാക്കോ ഇന്ദ്രജിത്ത് പൃഥ്വി ജയസൂര്യ ഒക്കെ നല്ല ഫ്രണ്ട്സ് ആണ്. എന്നാണ് മൈക്ക് ജോസഫ് എന്നയാള്‍ കമന്റ് ചെയ്തത്.
പൃഥ്വി മോഹൻലാലുമായി 2019-ൽ ലൂസിഫറിലാണ് ഒന്നിക്കുന്നത്. 2010 ഇൽ പോക്കിരിരാജയിലൂടെ മമ്മൂട്ടിയുമായും ദിലീപ് ബറോസ് സിനിമ പൂജ വേളയിൽ പ്രിത്വിക്ക് കൈ കൊടുക്കുന്നതും സംസാരിക്കുമ്പോൾ മെന്‍ഷന്‍ ചെയ്ത് സംസാരിക്കുന്നതും കാണാം.
പ്രിത്വിയും ഹേമ കമിറ്റി വിഷയത്തില്‍ തന്നെ പവർ ഗ്രൂപ്പ് ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല ഉണ്ടെങ്കിൽ അത് ഇല്ലാതാവണം എന്ന് പറഞ്ഞതാണ് . അതായത് കമൽഹാസൻ ദശാവതാരത്തിൽ ദൈവം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് പറഞ്ഞ എന്ന് പറഞ്ഞത് പോലെയായിരുന്നു. കേട്ടവർക്ക് കുഴപ്പം ഒന്നും തോന്നിയില്ല.” കൃഷ്ണ പ്രസാദ് പറയുന്നു.