Social Media
മറ്റ് നടിമാരേക്കാൾ പോപ്പുലാരിറ്റി കാവ്യയ്ക്ക് ആയിരുന്നു; സോഷ്യൽ മീഡിയയിൽ ചർച്ചകൾ
മറ്റ് നടിമാരേക്കാൾ പോപ്പുലാരിറ്റി കാവ്യയ്ക്ക് ആയിരുന്നു; സോഷ്യൽ മീഡിയയിൽ ചർച്ചകൾ
മലയാളികളുടെ പ്രിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാൻ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുൻ നിര നായികമാരിൽ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.
വിവാഹശേഷം സിനിമയിൽ നിന്നും മാറി നിൽക്കുന്ന ദിവ്യ നൃത്ത സ്‌കൂൾ നടത്തുകയാണ് ഇപ്പോൾ. സിനിമയിൽ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുജനങ്ങളിൽ നിന്നും മാറി നിൽക്കുകയായിരുന്നു.
ദിവ്യ ഉണ്ണിയും മഞ്ജു വാര്യരും ഏകദേശം ഒരേ കാലഘട്ടത്തിലാണ് സിനിമയിലേയ്ക്ക് വരുന്നത്. അക്കാലത്ത് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും തമ്മിൽ അന്ന് മത്സരം ഉണ്ടായിരുന്നു എന്നും ഇരുവരും ഒരു സിനിമയുടെ സെറ്റിൽ വെച്ച് വഴക്കിട്ടെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 1998 ൽ മഞ്ജു വാര്യർ വിവാഹിതയായി കരിയർ വിട്ടു. മഞ്ജുവിനെ നായികയാക്കി ചെയ്യാനിരുന്ന ചില സിനിമകൾ അന്ന് ചെയ്തത് ദിവ്യ ഉണ്ണിയാണ്.
മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവർക്കൊപ്പം ചഞ്ചൽ, ജോമോൾ എന്നിവർ നിൽക്കുന്ന ഒരു ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ‘ഒരു കാലത്ത് മലയാള സിനിമ ഇവരുടെ കൈകളിൽ ഭദ്രം ആയിരുന്നു’ എന്ന അടിക്കുറിപ്പോടെ കണ്ണൂർ അജു എന്നയാൾ ഫേസ്ബുക്കിലെ പ്രമുഖ സിനിമ ആസ്വാദക കൂട്ടായ്മയായ സിനിഫൈലിൽ പങ്കുവെച്ച പോസ്റ്റിൽ വലിയ രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇത്തരമൊരു ചിത്രം പലരും ആദ്യമായിട്ടാണ് കാണുന്നതെങ്കിലും പോസ്റ്റ് പങ്കുവെച്ചയാളുടെ അഭിപ്രായത്തോടെ പലരും യോജിക്കുന്നില്ലെന്നതാണ് വ്യക്തമാകുന്നത്. ‘മഞ്ജുവിനെക്കുറിച്ചും ദിവ്യയെക്കുറിച്ചും ഏതാണ്ട് പറഞ്ഞത് ശരിയാണ്. ജോമോൾ നായികയായി അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചഞ്ചൽ ആകെ മൂന്നു സിനിമയെ മറ്റോ ചെയ്തിട്ടുള്ളൂ. മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ശാലിനി, കാവേരി ഒപ്പം വാണി വിശ്വനാഥ്. അതായിരുന്നു മഞ്ജുവിന്റെ ആ കാലഘട്ടത്തിലെ നായിക നിര’ എന്നാണ് ഒരാൾ മറുപടിയായി കുറിച്ചത്.
96-99 മഞ്ജിവിന്റെ കാലഘട്ടം ആയിരുന്നു മലയാള സിനിമയിൽ. പലസിനിമകളിലും നായകനേക്കാൾ സ്കോർ ചെയ്തു. വിവാഹ ശേഷം വന്ന പുതിയ നായികമാരെ മഞ്ജുവിനെ വെച്ച് വിലയിരുത്തുമായിരുന്നു, വാണി വിശ്വനാത്, മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, കാവേരി, ശാലിനി, ജോമോൾ. 95 മുതൽ 99 വരെ ഇവർ ആയിരുന്നു ലീഡ്. ചഞ്ചൽ ഒന്നും അതിൽ വരുന്നേ ഇല്ല. സിനിമയോട് വലിയ താല്പര്യം ഇല്ലാത്ത ആൾ ആയിരുന്നു ചഞ്ചൽ, ഈ കോളം ഫുൾ ആകണമെങ്കിൽ ഉർവശി ചേച്ചിയുടെ ഫോട്ടോ കൂടി ആഡ് ചെയ്യണം, ഇവരൊക്കെ ഉണ്ടായിരുന്ന കാലഘട്ടം പ്രതിഭകളുടെ സിനിമകൾ വരുന്ന സമയമായിരുന്നു – എന്നിങ്ങനെ പോകുന്നു മറ്റ് ചില കമന്റുകൾ.
1990-2000 കാലഘട്ടത്തിലെ നായികമാരിൽ സംയുക്ത വർമ്മയെ ഉൾപെടുത്താതെ പറയുന്നതിൽ ഒരു അനൗചിത്യമുണ്ട്. ഓരോ നടിമാർക്കും അവരുടെതായ ബെഞ്ച് മാർക്ക് ചെയ്ത കഥാപാത്രങ്ങളും ഉണ്ടാവും. ഉദാഹരണത്തിന് സംയുക്തയുടെ “മഴ” യിലെ കഥാപാത്രം. മഞ്ജുവിൻ്റെ കന്മദത്തിലെ / പ്രണയ വർണ്ണങ്ങൾ ലെ കഥാപാത്രം. ജോമോൾടെ ” എന്ന് സ്വന്തം ജാനകിക്കുട്ടി ” യിലെ കഥാപാത്രം തുടങ്ങിയവ. ഇതിൽ “ചഞ്ചലിൻ്റെ ” സ്വന്തം ജാനകിക്കുട്ടിയിലെ കുഞ്ഞാത്തോൽ കഥാപാത്രവും ദിവ്യ ഉണ്ണിയുടെ “മറവത്തൂർ കനവി” ലെ ആനി എന്ന കഥാപാത്രവും എടുത്തു പറയാവുന്നതാണ്.- എന്ന് മറ്റൊരാളും അഭിപ്രായപ്പെടുന്നു.
കാവ്യ മാധ്യവൻ , മഞ്ജു വാര്യർ, ദിവ്യ ഉണ്ണി എന്നിവരായിരുന്നു പ്രധാന താരങ്ങളെന്നാണ് മറ്റൊരാൾ കുറിച്ചത്. എന്നാലും മറ്റുള്ളവരേക്കാളും പോപ്പുലാരിറ്റി കാവ്യക്ക് ആയിരുന്നു. സംയുതയ്ക്ക് ചാൻസ് ഉണ്ടായിരുന്നു പക്ഷെ ഫീൽഡ് വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ സംയുക്തയും കാവ്യയും ഒക്കെ ഇവരുടെ കാലഘട്ടത്തിനുശേഷം വന്നതാണെന്ന് മറ്റൊരു ഇദ്ദേഹത്തെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു.
അടുത്തിടെ, മഞ്ജുവിനെക്കുറിച്ച് ദിവ്യ ഉണ്ണി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. താനും മഞ്ജുവും തമ്മിൽ മത്സരമുണ്ടായിട്ടില്ലെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. നമ്മളൊക്കെ കിന്റർ ഗാർഡൻ ലെവലിലായിരുന്നു. ഡാൻസ് റിലേറ്റഡായ വർത്തമാനങ്ങൾ പറയും. ഇന്ന് പ്രാക്ടീസ് ചെയ്തില്ല, ഞാനും പ്രാക്ടീസ് ചെയ്തില്ല എന്നൊക്കെ. മത്സരം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടാവുകയുമില്ല. കാരണം നമ്മൾ മത്സരിച്ച് കൊണ്ടിരുന്നാൽ പണി എപ്പോൾ ചെയ്യുമെന്നും ദിവ്യ ഉണ്ണി ചോദിച്ചു. കരിയറിൽ മുന്നേറണമെങ്കിൽ ചെയ്യുന്ന സിനിമകളിൽ സ്വയം നൂറ് ശതമാനം നൽകണം. ആ ചിന്തയിലാണ് ഞങ്ങൾ കരിയറിൽ ഓടിക്കൊണ്ടിരുന്നതെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി.
അതേസമയം, വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വേട്ടയാനാണ് വിടുതലെെ 2 വിന് മുമ്പ് റിലീസ് ചെയ്ത തമിഴ് ചിത്രം. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ. മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. കാവ്യ ഇനി സിനിമയിലേക്ക് തിരച്ചുവരുമെന്ന പ്രതീക്ഷ ആരാധകർ കൈവെടിഞ്ഞിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്.
എന്നാൽ അിനയത്തിലേയ്ക്ക് മടങ്ങിയെത്താൻ കാവ്യ ഒരുക്കമല്ലെന്നാണ് വിവരം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്. ദിലീപുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുപോയ കാവ്യാ ഏറെക്കാലം സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുത്തിരുന്നു. പിന്നീട് ഇൻസ്റ്റയിലൂടെ കാവ്യയുടെ മടങ്ങിവരവ്. ദിലീപിന്റെ ഒപ്പം പൊതുവേദികളിലും പ്രത്യക്ഷപ്പെട്ട കാവ്യാ വളരെ പെട്ടെന്ന് തന്നെ ആരാധകരിലേക്ക് എത്തുകയായിരുന്നു.
കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ദിലീപിനോട് തന്നെ ചോദിക്കുന്നത്. ഹിറ്റ് ജോഡിയായിരുന്ന കാവ്യയും ദിലീപും ഒരുമിച്ച് വീണ്ടും എത്തണമെന്നാണ് പലരും പറയുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്. മകളുടെ പഠാനാവശ്യങ്ങൾക്കും മറ്റുമായി കൊച്ചിയിൽ നിന്നും താമസം മാറ്റിയ കാവ്യാ മാധവൻ ഇന്ന് ചെന്നൈയിൽ ആണ് സ്ഥിര താമസം. ചെന്നൈയിലും മലയാളി അസോസിയേഷന്റെ പരിപാടികളിൽ കാവ്യാ പങ്കെടുക്കാറുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ കാവ്യ നായികയായത് 14ാം വയസ്സിലായിരുന്നു. ദിലീപിന്റെ നായികയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ഏത് വേഷമായാലും മികച്ച രീതിയിൽ ചെയ്യാനുള്ള കഴിവ് തന്നെയാണ് കാവ്യയുടെ പ്രത്യേകത. അഭിനയ മികവിന് ധാരാളം അംഗീകാരവും താരത്തെ തേടിവന്നിരുന്നു.
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ജോമോൾ. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു താരം. 1989 ൽ പുറത്തിറങ്ങിയ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് ജോമോൾ സിനിമയിൽ എത്തുന്നത്. തുടർന്ന് നായിക കഥാപാത്രങ്ങളിലേയ്ക്ക് എത്തുകയായിരുന്നു താരം.
ജയറാം ചിത്രമായ സ്‌നേഹത്തിലൂടെയാണ് ജോമോൾ നായികയായി ഉയരുന്നത്. പിന്നീട് പഞ്ചാബി ഹൗസിലും ദിലീലപിന്റെ നായികയായി എത്തിയിരുന്നു. കുഞ്ചാക്കോബോബൻ, ശാലിനി, ജോമോൾ തീർത്ത ഓളം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത ജോമോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. എന്നാൽ നടി അധികം സജീവമായിരുന്നില്ല.
