Social Media
ഇപ്പോഴും താൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ ദിലീപ് എന്ന നടൻ ചെയ്യുന്ന കോപ്രായങ്ങൾ അസ്സഹനീയം ആണ്, അദ്ദേഹം ഇപ്പോഴും 15വർഷം പിറകിൽ ആണ്; വൈറലായി കുറിപ്പ്
ഇപ്പോഴും താൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ ദിലീപ് എന്ന നടൻ ചെയ്യുന്ന കോപ്രായങ്ങൾ അസ്സഹനീയം ആണ്, അദ്ദേഹം ഇപ്പോഴും 15വർഷം പിറകിൽ ആണ്; വൈറലായി കുറിപ്പ്
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്.
ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ ദിലീപ് ചിത്രങ്ങളെ കുറിച്ച് മൂവിസ്ട്രീറ്റ് എന്ന സിനിമ പ്രേമികളുടെ ഗ്രൂപ്പിൽ വന്ന കുറിപ്പാണ് വൈറലായി മാറുന്നത്. റിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു കാലത്ത് തിയറ്ററുകളിൽ ആളെ നിറയ്ക്കാൻ കെൽപ്പുളള ഒരു താരം മാത്രമായിരുന്നില്ല ദിലീപ്. അതിനപ്പുറം മികച്ച അഭിനയശേഷിയും തന്റെതായ ശൈലിയുമുളള നടൻ എന്ന നിലയിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തിയിരുന്നു. സല്ലാപവും, ജോക്കറും, കഥാവശേഷനും, ഗ്രാമഫോണും, അരികെയും അങ്ങനെ വിരലിൽ എണ്ണാവുന്ന ചില സിനിമകളിൽ തനിക്കു കോമഡി മാത്രമല്ല ഇമോഷണൽ രംഗങ്ങളും അതി ഗംഭീരമായി അവതരിപ്പിക്കാൻ തനിക്കു കഴിയും എന്ന് തെളിയിച്ച ആളാണ് ദിലീപ്.
അതിഭാവുകത്വവും സ്ലാപ്‌സ്റ്റിക് കോമഡിയും നിറഞ്ഞ സിനിമകൾ ഒരുപാടുണ്ട് അദ്ദേഹത്തിന്. എന്നാൽ 2025 വർഷം ആയത് അദ്ദേഹം അറിഞ്ഞില്ലേ എന്നൊരു സംശയം ഉണ്ട് ഇന്നലെ പുറത്തിറങ്ങിയ പ്രിൻസ് &ഫാമിലി എന്ന സിനിമയിലെ പാട്ടു കണ്ടപ്പോൾ.പ്രായം മുഖത്തു നന്നായി അറിയാൻ കഴിയുന്നുണ്ട്. ഇപ്പോഴും ബോഡി ഗാർഡ് മൈ ബോസ് സിനിമയിലെ പോലെ ഉള്ള പാട്ടുകളുടെ ഒരു ശൈലി ആണ് അദ്ദേഹത്തിന് ഇഷ്ടം. നല്ല രീതിയിൽ ബോർ ആകുന്നുണ്ട്.. പഴയ പോലെ കോമഡികൾ ഒന്നും തന്നെ വർക്ക് ആകുന്നുമില്ല.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ് കരിയറിൽ ദിലീപിന് പലപ്പോഴും തിരിച്ചടിയാകുന്നത്. ഒരേ പാറ്റേണിലുളള ഫോർമുല സിനിമകളുടെ തടവുകാരാനാണ് അദ്ദേഹം ഇപ്പോഴും. 2025 ൽ എത്തി നിൽക്കുമ്പോഴും മലയാള സിനിമയുടെ മാറ്റങ്ങൾ അദ്ദേഹം അറിയാതെ പോകുന്നത് ആണോ അതോ അറിഞ്ഞു കൊണ്ട് ഇങ്ങനെയൊക്കെ കാണിക്കുന്നത് ആണോ എന്നൊരു സംശയം ഉണ്ട്.. അത് അല്ല പ്രേക്ഷകർക്കു ഇതു മതി എന്നൊരു തോന്നൽ ഉണ്ടാകാം. അരിപ്പൊടി വീഴുന്ന കേക്ക് തട്ടി തെറിപ്പിക്കുന്ന എലിയുടെ പിറകെ ഓടുന്ന ഡബിൾ മീനിങ് കോമഡികൾ പിന്നെ ഒരു പട്ടിയും സിനിമയിൽ ഉടനീളം ഉണ്ടാകുക അങ്ങനെ ഒരേ പറ്റെർണിൽ ആണ് സഞ്ചാരം.
ഇപ്പോഴും താൻ ഫീൽഡിൽ ഉണ്ടെന്ന് കാണിക്കാൻ ദിലീപ് എന്ന നടൻ ചെയ്യുന്ന കോപ്രായങ്ങൾ അസ്സഹനീയം ആണ്. അദ്ദേഹം ഇപ്പോഴും 15വർഷം പിറകിൽ ആണ്..ഇപ്പോൾ ഉള്ള മലയാള സിനിമയുടെ കൂടെ ഓടി എത്താൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. കമ്മാര സംഭവത്തിൻറെ പ്രമോഷൻ സമയത്ത് മുരളി ഗോപി പറഞ്ഞിട്ടുണ്ട്.. ദിലീപ് എന്ന നടൻ തന്റെ കഴിവിന്റെ 50% പോലും ഇത് വരെ എക്സ്പ്ലോർ ചെയ്തിട്ടില്ല എന്ന്.
അതിനു ദിലീപ് എന്ന നടനും കൂടെ വിചാരിക്കണം.. തന്റെ പ്രേക്ഷകർക്കു ഇപ്പോഴും പഴം തൊലി തമാശകളും പോക്കറ്റിൽ കൈ ഇട്ടു കൊണ്ടുള്ള പ്രണയ ഗാനങ്ങളും അരിപ്പൊടി വീഴുന്ന കേക്ക് തട്ടി തെറിപ്പിക്കുന്ന എലിയുടെ പിറകെ ഓടുന്ന ഡബിൾ മീനിങ് കോമഡികൾ അല്ല വേണ്ടത് എന്നൊരു ചിന്ത ഉണ്ടാകണം. പണ്ടൊക്കെ വീട്ടിൽ അമ്മക്ക് ദിലീപ് സിനിമകൾ ഭയങ്കര ഇഷ്ടം ആയിരുന്നു.
എന്നാൽ ഇന്ന് ഒരൊറ്റ ദിലീപ് സിനിമകളും അമ്മ മുഴുവൻ കാണാൻ ഇരിക്കാറില്ല. ഇനി എങ്കിലും താങ്കളുടെ അടുത്ത് വരുന്ന നല്ല സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.. സ്ക്രിപ്റ്റുകളിൽ ഫോഴ്സ് ഫുള്ളി താങ്കൾക്ക് ഇഷ്ടമുള്ള രംഗങ്ങൾ ആഡ് ചെയ്യാൻ പ്രഷർ നൽകാതെ അഭിനയ സാധ്യത ഉള്ള സിനിമകൾ തിരഞ്ഞെടുത്തില്ല എങ്കിൽ ഞങ്ങൾക്ക് കാണുവാൻ ഇപ്പോഴും ടീവിയിൽ മീശ മാധവനും സി ഐ ഡി മൂസയും ഗ്രാമഫോണും പാണ്ടിപ്പടയും എല്ലാം ഉണ്ട് എന്ന് ഒന്ന് ഓർക്കുക. അതൊക്കെ തന്നെ ഞങ്ങൾ വീണ്ടും കണ്ടു കൊള്ളാം.
