Social Media
താരകുടുംബത്തിൽ വീണ്ടുമൊരാഘോഷം.. ആശംസകളുമായി ആരാധകർ!
താരകുടുംബത്തിൽ വീണ്ടുമൊരാഘോഷം.. ആശംസകളുമായി ആരാധകർ!
ദിലീപ് – കാവ്യാ മാധവൻ ദമ്പതികളുടെ വാർത്തകൾക്കായി ആരാധകർ എന്നും ആകാംക്ഷയോടെ യാണ് കാത്തിരിക്കുന്നത്. വിവാദങ്ങളും ഗോസിപ്പുകളും പതിവാണ് ഈ കുടുംബത്തിന് എങ്കിലും പലർക്കും വലിയ ഇഷ്ടമാണ് ഈ താര ജോഡിയെ. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സിനിമയിൽ പ്രണയിനിയായും ഭാര്യയായും കാവ്യ ദിലീപിനൊപ്പം നിന്നപ്പോൾ, യഥാർഥത്തിലും അങ്ങനെയായെങ്കിൽ എന്നായിരുന്നു ചിന്ത. വർഷങ്ങൾക്കിപ്പുറം ഒരുമിച്ചൊരു സിനിമ ചെയ്ത് അധിക നാൾ കഴിയും മുൻപേ ദിലീപ് കാവ്യയുടെ സ്വന്തമാവുകയായിരുന്നു
2016 നവംബര്‍ 25 ന് ദിലീപ് കാവ്യയെ സ്വാന്തമാക്കിയത് . ഇരുവരും ഒന്നിച്ചിട്ട് മൂന്ന് വര്ഷം തികയുകയാണ്. എന്നാൽ ഇക്കുറി വിവാഹ വാർഷികത്തിൽ ഒരു പുതിയ അതിഥി കൂടിയുണ്ട് . ഇവരുടെ പൊന്നോമനായ മഹാലക്ഷ്മി. മൂന്നാമത്തെ വെഡ്ഡിങ്ങ് ആനിവേഴസ്റി ആഘോഷിക്കുന്ന പ്രിയതാരങ്ങള്‍ക്ക് ആശംസയുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
മലയാള സിനിമയിലെ എന്നത്തേയും താര ജോഡികൾ ആയിരുന്നു കാവ്യാമാധവനും ദിലീപും ബിഗ്‌സ്‌ക്രീനിലെ താര ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ഏറെ വിമര്ശനങ്ങളായിരുന്നു ഉണ്ടായിരുന്നു . വിവാഹത്തിന് ശേഷമുണ്ടായ ചെറിയ ചെറിയ സംഭവങ്ങൾ വരെ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. കാവ്യാ ഗർഭിണി ആയതും കുഞ്ഞു ജനിച്ചതുമൊക്കെ വലിയ ആഘോഷമായിരുന്നു സമൂഹ മാധ്യമങ്ങളിൽ.
വിജയദശമി ദിനത്തിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്.ഇപ്പോൾ മഹാ ലക്ഷ്മിയുടെ ചോറൂണ് ആണ് വാർത്തകളിൽ നിറയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ചോറൂണ് നടന്നത്. ദിലീപിനൊപ്പമുള്ള ആദ്യ പിറന്നാളും കാവ്യ ഗംഭീരമാക്കിയിരുന്നു. പിറന്നാളും ബേബി ഷവര്‍ ആഘോഷവും ഒരുമിച്ചായിരുന്നു നടത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥി എത്തിയെന്ന് ദിലീപ് സ്ഥിരീകരിച്ചത്.
മീനാക്ഷി മെഡിക്കല്‍ പഠനത്തിനായി ചെന്നൈയിലേക്ക് പോയെന്നും താരകുടുംബം വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നുവെങ്കിലും നാളുകള്‍ക്ക് ശേഷം നഷ്ടമായ സന്തോഷം തിരിച്ചുവന്നതിന്റെ ആശ്വാസത്തിലാണ് കുടുംബാഗംങ്ങള്‍. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു താരത്തിനും കുടുംബത്തിനും ലഭിച്ചത്. കുഞ്ഞിന്റെ ചിത്രം കാണാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ചിത്രം പുറത്തു വിട്ടത് . അച്ഛനും അമ്മയ്ക്കും ചേച്ചിക്കും മുത്തശ്ശിക്കുമൊപ്പം മഹാലക്ഷ്മി എന്നാണ് ഫേസ്ബുക്കിൽ പങ്കു വച്ചിരിക്കുന്നത് .
മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസിക്കുന്നത്. മീനാക്ഷിയ്ക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്ന ത്രില്ലിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.
kavya madhavan and dileep
