Malayalam
പണ്ടത്തെ പോലെയല്ല ഇപ്പോള്‍, പറയുന്നത് തെറ്റിപ്പോയാല്‍… പേടിയാണ്; ഇവിടെ വന്നപ്പോള്‍ ഭര്‍ത്താവ് തന്നെ പാരയായി എന്ന് കാവ്യ മാധവന്‍
പണ്ടത്തെ പോലെയല്ല ഇപ്പോള്‍, പറയുന്നത് തെറ്റിപ്പോയാല്‍… പേടിയാണ്; ഇവിടെ വന്നപ്പോള്‍ ഭര്‍ത്താവ് തന്നെ പാരയായി എന്ന് കാവ്യ മാധവന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. വിവാഹിതരാകും മുന്നേ നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ താരങ്ങളാണ് ഇവര്‍. നടി മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ച് മകള്‍ മീനാക്ഷി പിറന്നശേഷവും ദിലീപിനെയും കാവ്യയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ സജീവമായിരുന്നു. അടുത്ത സുഹൃത്തുക്കളെ പോലെ ദിലീപിനും മഞ്ജുവിനുമൊപ്പം കാവ്യ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും ഗോസിപ്പുകള്‍ക്ക് കുറവുണ്ടായിരുന്നില്ല.
ഒടുവില്‍ കാവ്യ മാധവന്‍ നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്തതോടെയാണ് ഇതിന് താത്കാലിക ഇടവേള വന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തിന് ശേഷം കാവ്യ വിവാഹ മോചിത ആയതോടെ ദിലീപ്കാവ്യ പ്രണയം വീണ്ടും ഗോസിപ്പകളില്‍ നിറഞ്ഞു. അധികം വൈകാതെ ദിലീപും മഞ്ജുവും വേര്‍പിരിഞ്ഞു. പിന്നീടാണ് ഗോസിപ്പുകള്‍ സത്യമായിരുന്നു എന്നപോലെ ദിലീപും കാവ്യ മാധവനും വിവാഹിതരാകുന്നത്.
താന്‍ കാരണം ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ട നടിയാണ് കാവ്യ. അതുകൊണ്ടാണ് കാവ്യയെ തന്നെ ജീവിതസഖിയാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവാഹത്തിന് ശേഷം ദിലീപ് പറഞ്ഞത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹമെന്നും അന്ന് പറഞ്ഞിരുന്നു. കാവ്യയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. മാത്രമല്ല. പൊതുവേദികളിലെത്തുന്ന ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളും വൈറലായി മാറാറുണ്ട്.
കഴിഞ്ഞ ദിവസം സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ ഇരുവരും ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനിടയില്‍ ഒപ്പമെത്തിയ കാവ്യയ്ക്ക് ‘പാര പണിഞ്ഞി’രിക്കുകയാണ് ദിലീപ്. ശബരി സെന്‍ട്രല്‍ വാര്‍ഷികാഘോഷത്തില്‍ അതിഥികളായി എത്തിയതായിരുന്നു താര ദമ്പതികളായ ദിലീപും കാവ്യ മാധവനും. ആശംസ പ്രസംഗം നടത്തുന്നതിനിടെയാണ് ദിലീപ് തന്റെ തനതുശൈലിയില്‍ ഭാര്യ കാവ്യയ്ക്ക് രസകരമായൊരു ‘പണി’ കൊടുത്തത്.
കാവ്യ സംസാരിക്കാനും പാട്ടുപാടാനും തയാറായി ഇരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ അധികം നീട്ടുന്നില്ല എന്നാണ് പ്രസംഗത്തിനൊടുവില്‍ ദിലീപ് പറഞ്ഞത്. സ്‌കൂളില്‍ വെറുതെ വന്നാല്‍ മതി, സംസാരിക്കേണ്ടി വരില്ല എന്നുപറഞ്ഞ് കൊണ്ടുവന്നിട്ട് ഒടുവില്‍ ഭര്‍ത്താവ് തന്നെ പാര പണിഞ്ഞു എന്നായി കാവ്യ. പണ്ടൊക്കെ പ്രസംഗിക്കുമ്പോള്‍ എന്തെങ്കിലും പറഞ്ഞു പോകാമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്ത് പറഞ്ഞാലും അത് ട്രോള്‍ ആയി വരും അതുകൊണ്ടു മിണ്ടാതെ ഇരിക്കുന്നതാണ് നല്ലതെന്നും കാവ്യ പറഞ്ഞു.
ജീവിതത്തില്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ദിലീപ് തന്റെ പ്രസംഗം തുടങ്ങിയത്. ”കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഇങ്ങനെ വലിയൊരു വേദിയില്‍ നിന്നു സംസാരിക്കുന്നത്. ഞാന്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അതിനെക്കുറിച്ചൊന്നും എനിക്ക് ഇവിടെ സംസാരിക്കാനുള്ള അവകാശമില്ല. അതുകൊണ്ട് അതിനെക്കുറിച്ച് പിന്നീടൊരിക്കല്‍ എന്റെ പ്രിയപ്പെട്ടവരോട് സംസാരിക്കുന്നതാണ്.
നമുക്കൊരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്തതാണ് ബാല്യകാലം. ഇന്ന് ഈ കൊച്ചുകുട്ടികളുടെ കലാവിരുന്ന് കാണുമ്പോള്‍ നമ്മുടെ പഴയകാലത്തെക്കുറിച്ച് ഓര്‍ത്തുപോകും. കോവിഡ് കാരണം രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നതെന്ന് അധ്യാപകര്‍ പറയുകയുണ്ടായി. അതിലൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്.
ഞാന്‍ ഒരുപാട് സംസാരിച്ച് ബോര്‍ അടിപ്പിക്കുന്നില്ല, കാരണം ഒരുപാട് കൊച്ചു കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികള്‍ നടക്കാനുണ്ട്. ഇതിനു ശേഷം കാവ്യയ്ക്ക് സംസാരിക്കണം. കാവ്യയാണെങ്കില്‍ ഒരുപാട് സംസാരിക്കണം, പാട്ട് പാടണം എന്നൊക്കെ പറഞ്ഞാണ് വന്നത്. ഇവിടെ സര്‍ കുചേല വൃത്തത്തിലെ രണ്ടു വരികള്‍ പാടിയപ്പോള്‍ ‘ശോ ഞാനത് പാടാന്‍ ഉദ്ദേശിച്ചതാണ് എന്നൊക്കെ പറഞ്ഞ് ആവേശത്തില്‍ ഇരിക്കുകയാണ് കക്ഷി’. അപ്പൊ കാവ്യയും രണ്ടു വാക്കുകള്‍ സംസാരിക്കുന്നതാണ്.”എന്നും ദിലീപ് പറഞ്ഞു.
വേദിയിലെത്തിയ കാവ്യയുടെ മറുപടി: ”ഇവിടുത്തെ കലാപരിപാടികള്‍ കാണാന്‍ വന്നതാണ് ഞാന്‍, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തില്‍ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം കുഴപ്പമിലായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.പറയുന്നത് തെറ്റിപ്പോയാല്‍ പേടിയാണ്.
എന്ത് പറഞ്ഞാലും ട്രോള് വരും. ഞാന്‍ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബില്‍ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാണ്ടിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭര്‍ത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.” എന്നായിരുന്നു.
