Actor
ദുല്‍ഖര്‍ സല്‍മാന് ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്; അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി നടന്‍
ദുല്‍ഖര്‍ സല്‍മാന് ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്; അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി നടന്‍
ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്. ബോളിവുഡ് ചിത്രമായ ചുപ്പിലെ അഭിനയമാണ് താരത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ദുല്‍ഖര്‍ എത്തിയത്. ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.
ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പുഷ്പ കൃഷി ഉപജീവനമാക്കിയ ഡാനി എന്ന, ഏറെ നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്ന് സംവിധായകനായ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷന്‍ രീതികള്‍ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് കണ്ടു വിലയിരുത്താന്‍ ഉള്ള അവസരം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.
ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് തുടരുകയാണ്. ഓണം റിലീസായി ദുല്‍ഖറിന്റെ മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്.
