Connect with us

കാറിൽ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കാത്തിരുന്നു , പ്രിയതമന്റെ കൈയിൽ മുറുകെ പിടിക്കുന്ന കാവ്യയും; വിവാഹത്തിൽ തിളങ്ങി താരങ്ങൾ!

Malayalam

കാറിൽ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കാത്തിരുന്നു , പ്രിയതമന്റെ കൈയിൽ മുറുകെ പിടിക്കുന്ന കാവ്യയും; വിവാഹത്തിൽ തിളങ്ങി താരങ്ങൾ!

കാറിൽ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കാത്തിരുന്നു , പ്രിയതമന്റെ കൈയിൽ മുറുകെ പിടിക്കുന്ന കാവ്യയും; വിവാഹത്തിൽ തിളങ്ങി താരങ്ങൾ!

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി.

ഇപ്പോൾ പൊതുപരിപാടികളിലെല്ലാം ദിലീപിനൊപ്പം കാവ്യയും എത്താറുണ്ട്. കുടുംബസമേതമുള്ള ഇവരുടെ ചിത്രങ്ങള്‍ അതിവേഗമാണ് ആരാധകരിലേക്ക് എത്തുന്നത്. ദിലീപും കാവ്യയും ഒന്നിച്ചു പങ്കെടുക്കാൻ എത്തിയ ഒരു വിവാഹ ചടങ്ങിന്റെ വിശേഷങ്ങൾ ആണ് വൈറലായി മാറുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു നിർമാതാവ് സജി നന്ത്യാട്ടിന്റെ മകൻ ജിമ്മിയുടെ വിവാഹം. സാറയാണ് വധു. ജിമ്മിയുടെയും സാറയുടെയും വിവാഹ ചടങ്ങിന് പങ്കെടുക്കാൻ വേണ്ടിയാണ് കാവ്യയെ കൂട്ടി ദിലീപ് എത്തിയത്. വിജയ് ബാബു, ഉണ്ണിമുകുന്ദൻ, തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കട്ടത്താടി ലുക്കിലുള്ള ദിലീപിനെയാണ് ചിത്രത്തില്‍ കാണുന്നത്. വോയ്‌സ് ഓഫ് സത്യനാഥന് വേണ്ടിയാണോ ഈ ലുക്കെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. ജിമിക്കിയിട്ട് ചിരിച്ച മുഖത്തോടെയായാണ് കാവ്യയും പോസ് ചെയ്തത്. നാളുകള്‍ക്ക് ശേഷമായാണ് കാവ്യയെ ഇത്രയും സന്തോഷത്തില്‍ കാണുന്നതെന്നായിരുന്നു ആരാധകരുടെ അഭിപ്രായം

ദീർഘനാളുകൾക്ക് ശേഷമാണ് താരദമ്പതികളായ ദിലീപും കാവ്യയും ഒന്നിച്ചൊരു ചടങ്ങിൽ പങ്കെടുക്കാനെത്തുന്നത്. കാറിൽ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കുറച്ചുനിമിഷങ്ങൾ കാത്തിരിക്കുന്നതും, പ്രിയതമന്റെ കൈയിൽ മുറുകെ പിടിക്കുന്ന കാവ്യയുമാണ് വീഡിയോയിലുള്ളത്.
അതങ്ങനാ സ്നേഹമുള്ള ഭാര്യ… കൈയിൽ മുറുകെയും കുറുകെയും പിടിക്കും…മുറുകെ പിടിക്കുന്നത് നല്ലതാ എന്ന് തുടങ്ങുന്ന നിരവധി കമന്റുകൾ ആണ് വീഡിയോയിൽ ലഭിക്കുന്നത്.

കാവ്യ മാധവന്‍ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ അടുത്തിടെ കാവ്യയുടെ ചിത്രം വൈറലായിരുന്നു. ഒരു കല്യാണത്തിന് വധൂ – വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലായത്. കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തില്‍ എത്തിയത്. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകളിലൂടെ ആരാധകർ പറയുന്നത്.

More in Malayalam

Trending