സ്ത്രീധനത്തോളം വിലയുണ്ട് പുരുഷന്മാരുടെ സർക്കാർ ജോലിക്ക്; മലയാളികളുടെ വിവാഹക്കച്ചവടത്തിനെതിരെ മുഖമടച്ച പരിഹാസവുമായി ഡോക്ടർ വീണ എത്തുന്നു ; ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത പുരുഷധന പരീക്ഷണവുമായി !

എന്തുകൊണ്ടായിരിക്കും കേരളത്തിലെ വിവാഹ മാർക്കറ്റിൽ സർക്കാർ ജോലിക്ക് കൂടുതൽ പ്രാധാന്യം?; ഉത്തരം എന്തുതന്നെയായാലും പുരുഷധനത്തിന് സ്ത്രീധനത്തോളം വില കൊടുക്കേണ്ടിവരും ; ഒരു പുരുഷധന പരീക്ഷണവുമായി ഡോക്ടർ വീണ എത്തുന്നു !
സ്ത്രീധനം വലിയ ചർച്ചയാകുമ്പോൾ ചർച്ച ചെയ്യപ്പെടാതെ പോകുന്ന ഒന്നാണ് പുരുഷന്മാരുടെ ജോലി. ഇന്ന് കേരളത്തിൽ വിവാഹ മാർക്കറ്റിൽ സർക്കാർ ജോലിക്ക് മാത്രമാണ് പ്രാധാന്യമുള്ളത്. വളരെ പ്രയാസപ്പെട്ട് പെൺകുട്ടികളുടെ വീട്ടുകാർ ആവശ്യപ്പെടുന്ന തലത്തിൽ സർക്കാർ ജോലി നേടുമ്പോൾ സ്ത്രീധനം ചോദിക്കുന്നതിൽ തെറ്റില്ലെന്നാണ് പലരുടെയും പക്ഷം.
മുൻപൊക്കെ പെണ്മക്കളുടെ വിവാഹകാര്യത്തിൽ മാതാപിതാക്കളുടെ തീരുമാനം മാത്രം മതിയായിരുന്നു. എന്നാൽ ശാക്തീകരിക്കപ്പെട്ട മലയാളി യുവതികൾ പഠിച്ചു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായതോടെ രക്ഷിതാക്കളുടെ കടുംപിടുത്തത്തിന് അയവു വന്നു. ഇതോടെ തങ്ങളാഗ്രഹിക്കുന്ന നിലവാരത്തിലുള്ള വരനെ ലഭിക്കും വരെ തങ്ങളുടെ വിവാഹം നീട്ടിവയ്ക്കാൻ മലയാളി യുവതിക്കു സ്വാതന്ത്ര്യവും കൈവന്നു.
ഈ പ്രക്രിയ ഒരു തരം അരിക്കൽ പ്രക്രിയയാണ്. പെൺകുട്ടികളുടെ രക്ഷിതാക്കൾ വലിയ കണ്ണികളുള്ള ഒരു വല വിരിക്കുകയാണിവിടെ ചെയ്യുന്നത്. സ്വകാര്യജോലിക്കാരായ ചെറുമീനുകൾ കുടുങ്ങാതെ സർക്കാർ ജോലിക്കാരായ വൻസ്രാവുകൾ മാത്രം കുടുങ്ങുന്ന വല. ഈ സാഹചര്യത്തെ പെൺവീട്ടുകാരറിയാതെ മുതലാക്കുന്നത് സ്ത്രീധനത്തിലൂടെയാണ്. സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഈ രീതിയെ പരിഹസിച്ചുകൊണ്ടെത്തിയിരിക്കുകയാണ് ഡോക്ടർ വീണ.
സർക്കാർ ജോലി നേടിയ മകനെ വെറുമൊരു വില്പനച്ചരക്കാക്കി പെൺവീട്ടിൽ പ്രദർശിപ്പിക്കുന്ന സാഹചര്യത്തെയാണ് വീഡിയോയിലൂടെ ഡോക്ടർ വീണ ആവിഷ്കരിച്ചിരിക്കുന്നത്. സമൂഹത്തിന് വെല്ലിവിളിയാകുന്ന ആ കാഴ്ച കാണാം…. ഇതിലൂടെ…!
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...