Actress
കേറ്റ് മിഡില്‍ടണിന് ക്യാന്‍സര്‍ എന്ന് വാര്‍ത്തകള്‍; വീഡിയോ എഐ നിര്‍മിതമെന്ന് ചര്‍ച്ചകള്‍
കേറ്റ് മിഡില്‍ടണിന് ക്യാന്‍സര്‍ എന്ന് വാര്‍ത്തകള്‍; വീഡിയോ എഐ നിര്‍മിതമെന്ന് ചര്‍ച്ചകള്‍
വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണിന് അര്‍ബുദം സ്ഥിരീകരിച്ചെന്ന വാര്‍ത്ത രണ്ട് ദിവസം മുമ്പാണ് പുറത്ത് വന്നത്. കീമോ തെറാപ്പിക്ക് വിധേയയായെന്ന് വിശദീകരിച്ചുകൊണ്ട് കേറ്റ് മിഡില്ടണിന്റേതായി പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വീഡിയോ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് കൃത്രിമമായി ചമച്ചതാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എഐ സാങ്കേതിക വിദ്യ ഉപയോ?ഗിച്ചിട്ടുള്ള ഡീപ്പ് ഫേക്ക് വീഡിയോയാണ് പുറത്തുവന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം സംശയം ഉയരുന്നത്. ഇതിനുളള പല തെളിവുകളും സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പുറത്തു വന്ന വീഡിയോയില്‍ വെയില്‍സ് രാജകുമാരി പൂന്തോട്ടത്തിലെ ഒരു സ്റ്റോണ്‍ ബെഞ്ചില്‍ ഇരുന്നാണ് സംസാരിക്കുന്നത്. പക്ഷെ, പിന്നിലുള്ള പൂക്കളോ ഇലകളോ ചലിക്കുന്നതായി കാണുന്നില്ല.
കൂടാതെ, വീഡിയോ വ്യക്തമായി പരിശോധിച്ചാല്‍ കൃത്രിമത്വം മനസിലാക്കാന്‍ സാധിക്കും. രാജകുമാരിയുടെ മുഖത്ത് നുണക്കുഴിയുണ്ട്. ഈ വീഡിയോയില്‍ നുണക്കുഴി കാണുന്നില്ല. അതിനാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോയാണെന്നാണ് ചില മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ജനുവരിയില്‍ വെയില്‍സ് രാജകുമാരിയെ അമിതമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഈ സംഭവത്തിന്റെ മറപിടിച്ചാകാം ഇപ്പോള്‍ ഇത്തരത്തിലൊരു കിംവദന്തി ഉയര്‍ന്നതെന്നും മാദ്ധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ ഏത് തരത്തിലെ ക്യാന്‍സറാണ് രാജകുമാരിക്ക് ബാധിച്ചതെന്ന് പറയുന്നില്ല. എല്ലാവരോടും താന്‍ നന്ദിപറയുന്നു. കഴിഞ്ഞ രണ്ട് മാസം തന്റെ ജീവിതത്തിലും കുടുംബത്തിനും ഏറെ പ്രയാസകരമായിരുന്നു. ഈ സമയത്ത് തന്നെയും കുടുംബത്തെയും പിന്തുണയ്ക്കുന്നതിന് നന്ദി പറയുന്നു. നല്ലൊരു മെഡിക്കല്‍ ടീം ഉണ്ടായിരുന്നു. തന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നുമാണ് വീഡിയോയില്‍ പറയുന്നത്.
