Connect with us

‘ഊ അണ്ടവാ’യ്ക്ക് പിന്നാലെ ‘പുഷ്പ 2’ വിലും സാമന്തയെത്തും!!

Actress

‘ഊ അണ്ടവാ’യ്ക്ക് പിന്നാലെ ‘പുഷ്പ 2’ വിലും സാമന്തയെത്തും!!

‘ഊ അണ്ടവാ’യ്ക്ക് പിന്നാലെ ‘പുഷ്പ 2’ വിലും സാമന്തയെത്തും!!

2021ലെ ബ്ലോക്ക്ബസ്റ്റര്‍ ‘പുഷ്പ ദി റൈസി’ന്റെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദി റൂളി’ല്‍ സാമന്തയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ട്. സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങളിലെ ഗാനത്തിലായിരിക്കും സാമന്ത എത്തുക എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടും കഴിയുന്നില്ല, നടിയുടെ കഥാപാത്രം സിനിമയുടെ മൂന്നാം ഭാഗത്തിലുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗണ്ട്ഡൗണ്‍ പോസ്റ്റര്‍ കഴിഞ്ഞ മാസം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 200 ദിവസത്തിനുള്ളില്‍ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റര്‍. 2024 ഓഗസ്റ്റ് 15നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകന്‍ അല്ലു അര്‍ജ്ജുന്‍ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പെത്തിയിരുന്നു.

സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അര്‍ജുന്‍ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

More in Actress

Trending

Recent

To Top