Uncategorized
വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആളുകളെനിക്ക് മുന്നറിയിപ്പ് നൽകിയിട്ടും ഞാൻ വിവാഹിതയായി – കരീന കപൂർ
വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആളുകളെനിക്ക് മുന്നറിയിപ്പ് നൽകിയിട്ടും ഞാൻ വിവാഹിതയായി – കരീന കപൂർ
By
വിവാഹം കഴിക്കുന്നതിനെ കുറിച്ച് ആളുകളെനിക്ക് മുന്നറിയിപ്പ് നൽകിയിട്ടും ഞാൻ വിവാഹിതയായി – കരീന കപൂർ
ബോളിവുഡിലെ എക്കാലത്തെയും സൂപ്പർ നായികയാണ് കരീന കപൂർ. വിവാഹശേഷവും സിനിമയിൽ സജീവമായ കരീന , തൈമൂർ ജനിച്ച ശേഷം ഒരു വർഷത്തെ ഇടവേള മാത്രമെടുത്ത് വീരേ ദി വെഡിങ് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും കരീന നടത്തി.
ബോളിവുഡിലെ എല്ലാ ഖാൻമാരോടൊപ്പവും അഭിനയിച്ച കരീന കൂടെ അഭിനയിച്ചതിൽ ഷാരൂഖിനൊപ്പം അഭിനയിക്കാനാണ് ഭയമെന്നു പറയുന്നു . കാരണം ഷാരൂഖിന്റെ എനർജി ലെവൽ അത്ര വലുതാണ്. ഇപ്പോൾ കരീനയുടെ സഹോദരൻ കൂടിയായ രൺബീർ സിനിമയിൽ സജീവമായപ്പോൾ ഒന്നിച്ചഭിനയിച്ച കിട്ടിയ അവസരം കരീന വേണ്ടാന്ന് വച്ചു . അത് സഹോദരി വേഷം ചെയ്യാനുള്ള മടികൊണ്ടല്ലെന്നും മറ്റ് കാരണങ്ങൾ കൊണ്ടാണെന്നും കരീന പറയുന്നു.
രൺബീർ കപൂർ സഞ്ജു എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച് ബോളിവുഡിൽ തന്റേതായൊരിടം കണ്ടെത്തി കഴിഞ്ഞു. പക്ഷെ തന്റെ സഹോദരനാണെന്ന് കരുതി രൺബീറിനു ഉപദേശങ്ങൾ നൽകേണ്ട കാര്യമില്ലെന്നും കരീന പറയുന്നു.
ഇപ്പോൾ തൈമൂറിന് വേണ്ടി സമയം മാറ്റി വച്ച കരീനയും സെയ്ഫും അടുത്ത കുഞ്ഞിന് വേണ്ടി ചിന്തിക്കുന്നുണ്ട് എന്ന ചോദ്യത്തിനും ഉചിതമായ മറുവടി കരീനയ്ക്ക് ഉണ്ട്. ഇപ്പോൾ തൈമൂർ മതി. പക്ഷെ എനിക്കല്പം അത്യാഗ്രഹം ഉണ്ടെന്നു വച്ചോളു ,ആളുകൾ കല്യാണം കഴിക്കുന്നതിനെ പറ്റിയെനിക് മുന്നറിയിപ്പ് നൽകിയില്ലേ …എന്നിട്ടും ഞാൻ വിവാഹംകഴിച്ചില്ലേ ? ” കരീന ചോദിക്കുന്നു.
kareena kapoor about her marriage
