എന്നെയും അമ്മ പുറത്താക്കിയതാണ്…. അമ്മയ്ക്ക് ഇതുവരെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം, പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് നോക്കിയാല്‍ മതി: ബാബുരാജ്
താരസംഘടനയായ അമ്മയ്ക്ക് ഇതുവരെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും എന്നാല്‍ ഇനി എന്ത് ചെയ്യുമെന്ന് നോക്കിയാല്‍ മതിയെന്നും നടനും അമ്മയിലെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് അംഗവുമായ ബാബുരാജ്. ആക്രമിക്കപ്പെട്ട നടിയുടെ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് ബാബുരാജ് പറയുന്നത്.
ബാബുരാജിന്റെ വാക്കുകളിലേയ്ക്ക്-
“ആരോഗ്യ സ്ഥിതി മോശമായ സീനിയര്‍ താരം ക്യാപ്റ്റന്‍ രാജുവിന് അമ്മ നല്‍കിയത് അഞ്ച് ലക്ഷം രൂപയാണ്. ഇവിടെ ഏതു സംഘടനയാണ് ഇങ്ങനെയൊക്കെ ചെയ്യാറുള്ളത്. മൂന്ന് ലക്ഷം രൂപ നല്‍കേണ്ടിടത്താണ് അമ്മ അദ്ദേഹത്തിന് അഞ്ചു ലക്ഷം രൂപ നല്‍കിയത്. പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഒട്ടേറെ നല്ല പ്രവര്ത്തങ്ങങ്ങള് അമ്മയുടെ ഭാഗത്ത് നിന്നുണ്ടാകുറുണ്ട്, എന്നെയും അമ്മയില്‍ നിന്ന് പുറത്താക്കിയതാണ്. ഇതുവരെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം, ഇനി എന്ത് ചെയ്യുന്നുവെന്ന് നോക്കിയാല്‍ മതി, അമ്മയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാകും. ഇന്നസെന്റിനെ പോലെയുള്ള ഒരു വ്യക്തി അമ്മയെ നീണ്ട വര്‍ഷം മുന്നില്‍ നിന്ന് നയിച്ചത് ചെറിയ കാര്യമായി കാണരുത്.”
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...