Actor
60ലധികം സുരക്ഷ സംഘം, പ്രവേശനം ആധാർ കാർഡടക്കം പരിശോധിച്ച ശേഷം; സൽമാൻ ഖാന്റെ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് കനത്ത സുരക്ഷ
60ലധികം സുരക്ഷ സംഘം, പ്രവേശനം ആധാർ കാർഡടക്കം പരിശോധിച്ച ശേഷം; സൽമാൻ ഖാന്റെ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് കനത്ത സുരക്ഷ
കഴിഞ്ഞ ദിവസമായിരുന്നു നടൻ സൽമാൻ ഖാനെതിരെ വീണ്ടും വ ധ ഭീഷ ണി സന്ദേശം എത്തിയത്. മുംബൈ ട്രാഫിക് പോലീസിലാണ് ഭീഷണി സന്ദേശമെത്തിയത്. ലോറൻസ് ബിഷ്ണോയിയുടെ ശത്രുത അവസാനിപ്പിക്കാനും ജീവനോടെയിരിക്കാനും സൽമാൻ ഖാൻ അഞ്ച് കോടി രൂപ നൽകണമെന്നായിരുന്നു സന്ദേശം.
ഭീ ഷണി നിസ്സാരമായി കാണരുതെന്നും പണം നൽകിയില്ലെങ്കിൽ സൽമാന്റെ സ്ഥിതി ബാബ സിദ്ദീഖിയേക്കാൾ മോശമായിരിക്കുമെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. സിദ്ദീഖി വെ ടിയേറ്റ് കൊ ല്ലപ്പെട്ടതിന് പിന്നാലെ തന്നെ സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. എന്നാൽ വീണ്ടും ഭീ ഷണി സന്ദേശമെത്തിയതോടെ വീണ്ടും സുരക്ഷ വർധിച്ചിരിക്കുകയാണ്.
സൽമാൻ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് 60ലധികം സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഷൂട്ട് നടക്കുന്നിടത്തേയ്ക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആധാർ കാർഡടക്കം പരിശോധിച്ചാണ് സംഘത്തിലെ അംഗങ്ങളെ അടത്തു കടത്തുന്നത്.
ഷൂട്ടിങ് കഴിയുന്നത് വരെ ലൊക്കേഷനിൽ തുടരണമെന്നും ഇവരോട് നിർദേശിച്ചിട്ടുണ്ട്. സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവെപ്പ് നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിനെ തുടർന്ന് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൻവേലിലുള്ള ഫാം ഹൗസിൽ വെച്ച് കൊലപ്പെടുത്താൻ ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘം 25 ലക്ഷം രൂപയുടെ ക്വട്ടേഷൻ എടുത്തെന്നാണ് മുംബൈ പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)