Connect with us

തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര

Tamil

തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര

തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര

2017ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ച സംഭവമായിരുന്നു സുചി ലീക്ക്‌സ്. ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവും നടനുമായ കുമാര്‍ രംഗത്ത് വന്നുവെങ്കിലും വിവാദപ്രസ്താവനകളുമായി സുചിത്ര അഭിമുഖങ്ങളില്‍ വന്നു.

ഈ സംഭവത്തിന് പിറകില്‍ നടന്‍ ധനുഷും കാര്‍ത്തികുമാണെന്നാണ് ഇപ്പോള്‍ സുചിത്ര ഇപ്പോള്‍ പറയുന്നത്. മുന്‍ഭര്‍ത്താവ് തന്നെ ബലിയാടാക്കിയെന്നും ഇവര്‍ ആരോപിച്ചു. കാര്‍ത്തിക് ഗേയാണെന്നാണും വിവാഹമോചനത്തിന് അതും കാരണമായിട്ടുണ്ടെന്നുമാണ് സുചിത്രയുടെ വാദം. ഇപ്പോഴിതാ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ എന്നിവര്‍ക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര.

ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരുമായി മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ലണ്ടനില്‍ വച്ച് കണ്ടുവെന്നും അവര്‍ ക്രോസ് ഡ്രെസില്‍ ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ടെന്നുമാണ് സുചിത്ര പറയുന്നത്. ധനുഷിനെതിരേയും കാര്‍ത്തികിനെതിരേയും സുചിത്ര ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. സുചി ലീക്ക്‌സ് വിവാദത്തിന് പിന്നില്‍ അവരാണെന്നാണ് സുചിത്ര പറയുന്നത്. ഗായിക ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

”യാരടീ നീ മോഹിനി എന്ന സിനിമയ്ക്ക് ശേഷം എന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറും ധനുഷും സൗഹൃദത്തിലായി. ലോകത്തെ മാറ്റുമെന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്. ധനുഷ്, എന്റെ മുന്‍ ഭര്‍ത്താവ്, ആന്‍ഡ്രിയ, രാമു എന്ന ഫോട്ടോഗ്രാഫര്‍ തുടങ്ങി ഒരു കൂട്ടം ആളുകള്‍ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ഞാന്‍ ആ ഗ്രൂപ്പിലില്ല. അന്താരാഷ്ട്ര സിനിമയെക്കുറിച്ചൊക്കെയായിരുന്നു അവിടുത്തെ ചര്‍ച്ചാ വിഷയം. ആ ഗ്രൂപ്പില്‍ നിന്ന് വന്ന പ്രാങ്കായിരുന്നു സുചി ലീക്ക്‌സ്.

ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് കാര്‍ത്തിക് കുമാര്‍ വീട്ടില്‍ വന്നു. കാല് വിറയ്ക്കുന്നുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഏതോ ഒരു പ്രാങ്ക് കയ്യില്‍ നിന്നും പോയെന്ന് പറഞ്ഞു. ഇതെല്ലാം അവര്‍ അറിഞ്ഞുകൊണ്ട് കൊടുത്ത ഫോട്ടോകളായിരുന്നു. വലിയ ഒരു പ്രാങ്കായിരുന്നു അത്. ട്വിറ്ററിലിടാന്‍ ആരുടെയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേണമായിരുന്നു. കാര്‍ത്തിക് കുമാര്‍ ഭാര്യയായ എന്നെ കരുവാക്കി.

ഈ വിഷയം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കാര്‍ത്തിക് എല്ലാം എന്നോട് കരഞ്ഞ് തുറന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ വിവാഹമോചനം ചോദിച്ചു. അതിന് ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങി. എന്തുകൊണ്ടാണ് സുചി ലീക്ക്‌സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത്. ” സുചി ലീക്ക്‌സിന്റെ പേരില്‍ തന്നെ അപകീര്‍ത്തിപെടുത്താന്‍ ധനുഷും കാര്‍ത്തിക് കുമാറും ഇന്നും ശ്രമിക്കുന്നെന്നും സുചിത്ര ആരോപിക്കുന്നു.

കാര്‍ത്തികിനെതിരേ മറ്റു ആരോപണങ്ങളും സുചിത്ര ഉന്നയിക്കുന്നുണ്ട്. അദ്ദേഹം ഗേയാണെന്നും വിവാഹത്തിന് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം താനത് കണ്ടുപിടിച്ചതെന്നും ഇവര്‍ പറയുന്നു.

”ഗേ ആണെന്ന് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഇടയ്ക്കിടെ ഹോട്ടല്‍ റൂമില്‍ താമസിക്കും. ഒരു ദിവസം ഐ പാഡില്‍ ഫോട്ടോ കണ്ടു. അയാള്‍ നൂറ് ശതമാനവും ഗേയാണ്. ഗേയായി ആരുമറിയാതെ മറ്റൊരു ജീവിതം നയിച്ചു. സത്യം കണ്ടുപിടിച്ചപ്പോള്‍ വഴക്കായി.

കാര്‍ത്തിക്കിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു. കാര്‍ത്തിക് രണ്ടാമത് വിവാഹം ചെയ്ത പെണ്‍കുട്ടിയ്ക്ക് എന്നോട് കാര്യങ്ങള്‍ ചോദിക്കാമായിരുന്നു. എന്നാല്‍ അബദ്ധം പറ്റുമായിരുന്നില്ല. കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല. നിയമ വ്യവസ്ഥയ്‌ക്കോ എന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ എന്നെ സഹായിക്കാന്‍ പറ്റുന്നില്ല. പക്ഷേ ദൈവം എനിക്കായി കണക്ക് ചോദിക്കുന്നു. ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നു. അത്രയും ഞാന്‍ കരഞ്ഞിട്ടുണ്ട്” സുചിത്ര ആരോപിച്ചു.

അതേ സമയം സുചിത്രയ്ക്ക് മറുപടിയുമായി കാര്‍ത്തിക് രംഗത്ത് വന്നു. താന്‍ ഗേയാണോ, അല്ല. അഥവാ ആണെങ്കില്‍ നാണിക്കേണ്ടതുണ്ടോ. ഗേയാണെങ്കില്‍ അഭിമാനിക്കുമായിരുന്നു. ജൂണില്‍ എന്റെ നഗരത്തില്‍ നടക്കുന്ന െ്രെപഡ് റാലിയില്‍ ഞാന്‍ ഭാഗമാകും. അതില്‍ ലജ്ജിക്കേണ്ടതില്ല. അഭിമാനം മാത്രം കാര്‍ത്തിക് സാമൂഹികമാധ്യമങ്ങളിലൂടെ പറഞ്ഞു.

അതേസമയം, സുചിത്രയ്‌ക്കെതിരേ കാര്‍ത്തിക് കുമാര്‍ നിയമനടപടി എടുത്തിരിക്കുകയാണിപ്പോള്‍. മുന്‍ഭാര്യയ്‌ക്കെതിരേ മാനനഷ്ടത്തിന് കേസ് നല്‍കി. തന്നെയും സുഹൃത്തുക്കളെയും സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കാനാണ് സുചിത്ര വാസ്തവത്തിന് നിരക്കാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കാര്‍ത്തിക് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

More in Tamil

Trending