Malayalam Breaking News
പ്രധാനമന്ത്രിയായി മോഹൻലാൽ,കമാഡോ ആയി സൂര്യ;ആരാധകരെ ആവേശത്തിലാഴ്ത്തി കാപ്പന്റെ ടീസറെത്തി !!!
പ്രധാനമന്ത്രിയായി മോഹൻലാൽ,കമാഡോ ആയി സൂര്യ;ആരാധകരെ ആവേശത്തിലാഴ്ത്തി കാപ്പന്റെ ടീസറെത്തി !!!
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹന്‍ലാലും തമിഴ് സൂപ്പർസ്റ്റാർ സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ടീസറെത്തി. തമിഴ് പുതുവത്സരത്തോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്കു പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലെത്തുന്നുവെന്നാണു സൂചന.
ഇന്ത്യന്‍ രാഷ്ട്രീയമാണു കാപ്പാന് ചര്‍ച്ച ചെയ്യുന്നത്. ഭീകരവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രമായിരിക്കുമിത്. രക്ഷിക്കും എന്നര്‍ഥം വരുന്ന തമിഴ് വാക്കാണ് കാപ്പാന്.
ഒരു രാഷ്ട്രീയക്കാരന്റെ ചിത്രത്തില്‍ മോഹന്‍ലാലും സൈനിക കമാന്‍ഡോയുടെ വേഷത്തില്‍ സൂര്യയും എത്തുമെന്നാണു നേരത്തേ അറിഞ്ഞിരുന്നതെങ്കിലും പിന്നീട് പുറത്തുവിട്ട ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നാണു പ്രധാനമന്ത്രിയുടെ വേഷത്തിലാണു മോഹന്‍ലാല്‍ എത്തുന്നതെന്ന് വ്യക്തമായത്. ലൊക്കേഷന്‍ ചിത്രങ്ങളിലെ ഒരു ഫ്ളക്സിലുള്ള ‘ബഹുമാന്യനായ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ’ എന്ന വാചകത്തില്‍ നിന്നാണ് ഇതു വ്യക്തമായത്.
സയേഷയാണു ചിത്രത്തിലെ നായിക. ബോമന്‍ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഹാരിസ് ജയരാജിന്റേതാണ്. ഗവേമിക് യു ആരിയാണ് ക്യാമറ.
കേരളത്തില്‍ വിഷു ആഘോഷിക്കുമ്ബോള്‍ ഏപ്രില്‍ പതിനാലിന് തമിഴ്നാട്ടില്‍ പുതുവത്സരമാണ്. രണ്ട് സംസ്ഥാനങ്ങളിലും വിശേഷ ദിവസമായതിനാല്‍ ഒരു സര്‍പ്രൈസ് സമ്മാനം പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാലും സൂര്യയും ചേര്‍ന്നൊരു അഡാറ് ചിത്രമാണിതെന്ന സൂചന നല്കി കൊണ്ടാണ് കാപ്പന്റെ ടീസര്‍ എത്തിയത്.
ലൂസിഫറിന്റെ ബ്രഹ്മാണ്ഡ വിജയത്തിന് പിന്നാലെ മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്.കെവി ആനന്ദിന്റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്.
തമിഴ് പുതുവത്സര ദിനത്തില്‍ തമിഴ്, മലയാളം ആരാധകര്‍ക്ക് സര്‍പ്രൈസായിട്ടാണ് കാപ്പാനില്‍ നിന്നും ടീസര്‍ വന്നത്. ഏപ്രില്‍ 14 ന് വൈകുന്നേരം സൂര്യയുടെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. തീവ്രവാദവും ഇന്ത്യ-പാക് പ്രശ്നങ്ങളും ചിത്രത്തിലൂടെ ചര്‍ച്ച ചെയ്യുന്നുണ്ട്. ചിത്രത്തില്‍ സൂര്യയെ ഒന്നിലധികം ഗെറ്റപ്പുകളില്‍ കണ്ടതും ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്.
പൊളിറ്റിക്കല്‍ ത്രില്ലറായ ലൂസിഫര്‍ കേരളത്തിലെത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് മോഹന്‍ലാല്‍. പിന്നാലെ കാപ്പാനെ കുറിച്ചും വലിയ ആകാംഷയാണ്. തമിഴ് ചിത്രമാണെങ്കിലും കേരളത്തിലും അതിവേഗമാണ് സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ തരംഗമായത്. സോഷ്യല്‍ മീഡിയ നിറയെ കാപ്പാന്റെ ടീസര്‍ വൈറലായിരുന്നു. ലൂസിഫര്‍ ഹിറ്റാക്കിയതിന് പിന്നാലെ കാപ്പാനിലെ മോഹന്‍ലാലിന്റെ പ്രകടനത്തിനും നല്ല അഭിപ്രായമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചെന്നൈ, ഡല്‍ഹി, കുളുമണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടന്നിരിക്കുകയാണ്. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിന് കാപ്പാന് തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിാണെന്ന് നേരത്തെ സൂര്യ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്. അതേ സമയം ടീസറില്‍ കാണിച്ചത് പ്രകാരം സൂര്യ ട്രെയിനില്‍ ബോംബ് വെക്കുന്നതും മറ്റും എന്തിനാണെന്നുള്ളത് ആരാധകരെ ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. തമിഴ് നടന് ആര്യയാണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്.
kappan teaser
