News
കാന്താര വീണ്ടും തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പുറത്ത്
കാന്താര വീണ്ടും തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പുറത്ത്
കന്നഡയില്‍ നിന്നുമെത്തി ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കാന്താര. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ അദ്ദേഹം തന്നെ നായകനായി എത്തിയ ചിത്രം വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്.
സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര തിയേറ്ററുകളില്‍ എത്തിയത്. പിന്നീട് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. റിലീസ് ചെയ്ത് ഏഴ് മാസത്തിന് ശേഷമാണ് കാന്താര വീണ്ടും തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്.
അകാലത്തില്‍ പൊലിഞ്ഞ പോയ പ്രിയതാരം പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടക്കുന്നത്. ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഋഷഭ് ഷെട്ടി ജനീവയില്‍ എത്തിയിട്ടുണ്.
റിലീസിനുള്ള നടപടിക്രമങ്ങള്‍ താരം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 17ലെ സ്‌ക്രീനിംഗിന് ശേഷം, യുഎന്‍ നയതന്ത്രജ്ഞര്‍ക്കൊപ്പം അത്താഴ വിരുന്നില്‍ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്.
അതേസമയം, കാന്താരയുടെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഋഷഭ് ഷെട്ടി. കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ പ്രീക്വല്‍ ഒരുങ്ങുന്ന വിവരം ഋഷഭ് ഷെട്ടി വ്യക്തമാക്കിയത്. ഇപ്പോള്‍ കണ്ടത് സിനിമയുടെ രണ്ടാം ഭാഗമാണ്. ഇനി ഒന്നാം ഭാഗം ഒരുക്കുമെന്നാണ് താരം പറഞ്ഞത്.
