News
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു; നായകനാകുന്നത് കലാഭവന്‍ ഷാജോണ്‍
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സിനിമയാകുന്നു; നായകനാകുന്നത് കലാഭവന്‍ ഷാജോണ്‍
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും ഇതുവരെയുളള സംഭവവികാസങ്ങളും സിനിമയാകുന്നുവെന്ന് വിവരം. കലാഭവന്‍ ഷാജോണ്‍ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നുത്. സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്.
പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബം നേരിടുന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത്. നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ‘മിന്നാമിനുങ്ങ്’ എന്ന സിനിമയുടെ സംവിധായകനാണ് അനില്‍.
‘2019 ലും 2020 ലും 2021 ലുമൊക്കെ തീ പടര്‍ന്നിട്ടുണ്ട് എന്നും തീയിടുന്നതാണ് എന്ന് അവിടെ ചെന്നപ്പോള്‍ മനസിലായി എന്നും സംവിധായകന്‍ പറയുന്നു. മാലിന്യം വലിയ കൂമ്പാരമായി മല പോലയാകുകയാണ്. അത് ഒന്നു മാറാന്‍ വേണ്ടി കത്തിക്കും,’ എന്നും അനില്‍ പറഞ്ഞു.
കൊച്ചിയിലും കാന്തല്ലൂരിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 2016 മുതല്‍ തന്റെ മനസില്‍ ബ്രഹ്മപുരം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിരുന്നു എന്നും സംവിധായകന്‍ വ്യക്തമാക്കി. ബ്രഹ്മപുരം ഭാഗത്തുള്ള ചിത്രീകരണം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നും കലാഭവന്‍ ഷാജോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.