News
ഓസ്‌കാര്‍ അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി ‘കാന്താര’
ഓസ്‌കാര്‍ അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി ‘കാന്താര’
ഓസ്‌കാര്‍ അക്കാദമി അവാര്‍ഡ് മത്സര പട്ടികയില്‍ ഇടം നേടി റിഷബ് ഷെട്ടി കേന്ദ്രകഥാപാത്രമായെത്തി, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ‘കാന്താര’. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് കാന്താര ഇടംപിടിച്ചത്. ചിത്രത്തെ പ്രധാന നോമിനേഷനുകളില്‍ എത്തിക്കുന്നതിന് ഓസ്‌കാര്‍ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹതയുണ്ട് എന്നാണ് ഇതിനര്‍ത്ഥം.
ഇതോടെ എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍, റിഷബ് ഷെട്ടിയുടെ കാന്താര എന്നീ ചിത്രങ്ങളുടെ ഓസ്‌കാര്‍ യാത്ര ആരംഭിച്ചിരിക്കുകയാണ്. അന്തിമ നോമിനേഷനില്‍ ‘കാന്താര’ എത്തുമോയെന്ന് ഉടന്‍ തന്നെ അറിയാം.
400 കോടി ക്ലബ്ബില്‍ ഇടം നേടി സിനിമയുടെ രണ്ടാം ഭാഗം ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്. 16 കോടി ബജറ്റിലാണ് കാന്താര നിര്‍മ്മിച്ചത്.സിനിമയുടെ രണ്ടാം ഭാഗം ഉടന്‍തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാന്‍ ആലോചനയുണ്ടെന്ന് ഹൊംബാലെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരങന്ദൂര്‍ .ഇക്കാര്യം റിഷഭ് ഷെട്ടിയുമായി ആലോചിക്കും. കാന്താരയുടെ രണ്ടാം ഭാഗം ആലോചനയില്‍ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ ടൈംലൈന്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
