Connect with us

മോഹൻലാലിന്റെ മാസ്സ്, വേറെ ലെവൽ; ശിവ ഭഗവാനായി അക്ഷയ് കുമാർ, കണ്ണപ്പ ഉടൻ

Bollywood

മോഹൻലാലിന്റെ മാസ്സ്, വേറെ ലെവൽ; ശിവ ഭഗവാനായി അക്ഷയ് കുമാർ, കണ്ണപ്പ ഉടൻ

മോഹൻലാലിന്റെ മാസ്സ്, വേറെ ലെവൽ; ശിവ ഭഗവാനായി അക്ഷയ് കുമാർ, കണ്ണപ്പ ഉടൻ

ഇന്ത്യന്‍ സിനിമയുടെ പ്രേക്ഷകർ കാത്തിരിക്കുന്ന ‘കണ്ണപ്പ’ സിനിമയുടെ ടീസർ എത്തി. വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ കൗതുകം. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും സിനിമയിലുണ്ട്. അതിനാൽ മലയാളികളെയും ആവേശം കൊള്ളിക്കുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളികൾ ആഘോഷമാക്കുന്നത് മോഹൻലാലിന്റെ കണ്ണപ്പയിലെ കഥാപാത്രത്തെയാണ്.

അതേസമയം മോഹൻലാലിന് പുറമെ അക്ഷയ്കുമാര്‍, ശരത്കുമാര്‍, പ്രഭാസ് എന്നിവരെയെല്ലാം ടീസറിൽ കാണിക്കുന്നുണ്ട്.100 കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന സിനിമ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥയാണ് ചിത്രം പറയുന്നത്. ഭഗവാൻ ശിവനായി എത്തുന്നത് അക്ഷയ്കുമാറാണ്.

1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്‌ക്കുള്ള ട്രിബ്യൂട്ടായാണ് പുതിയ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. 24 ഫ്രെയിംസ് ഫാക്ടറിയും എ.വി.എ എന്റർടെയ്ൻ‌മെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണപ്പ മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി പ്രദർശനത്തിന് എത്തും. കണ്ണപ്പയ്‌ക്ക് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവുവാണ്. മണിശർമ്മയും സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം. സംഘട്ടനങ്ങൾക്ക് വളരെയധികം പ്രാധാന്യമുള്ള സിനിമയിൽ കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

More in Bollywood

Trending

Recent

To Top