Connect with us

യുവ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു, ഒരാളുടെ നില ഗുരുതരം; നടനെ അറസ്റ്റ് ചെയ്ത് പോലീസ്

News

യുവ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു, ഒരാളുടെ നില ഗുരുതരം; നടനെ അറസ്റ്റ് ചെയ്ത് പോലീസ്

യുവ നടന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്ത്രീ മരിച്ചു, ഒരാളുടെ നില ഗുരുതരം; നടനെ അറസ്റ്റ് ചെയ്ത് പോലീസ്

കന്നഡ നടന്‍ നാഗഭൂഷണ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. 48കാരിയായ സ്ത്രീയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാഗഭൂഷണയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത കുമാരസ്വാമി ട്രാഫിക് പൊലീസ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നാഗഭൂഷണ ഉത്തരഹള്ളിയില്‍ നിന്ന് വരവേയാണ് അപകടം സംഭവിച്ചത്. വസന്ത പുരയില്‍ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ദമ്പതികള്‍ക്ക് മേല്‍ നാഗഭൂഷണയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പെട്ട ദമ്പതിമാരെ നടന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം. ആശുപത്രിയില്‍ കഴിയുന്ന വ്യക്തിയ്ക്ക് കാലിലും തലയ്ക്കും വയറിനും പരുക്കുണ്ട്.

അമിതവേഗത്തിലായിരുന്നു നാഗഭൂഷണ് വാഹനം ഓടിച്ചതെന്നും ആരോപണങ്ങള്‍ ഉണ്ട്. നടന്‍ നാഗഭൂഷണന്റെ അശ്രദ്ധയാണ് വലിയ അപകടത്തിന് കാരണമായതെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നടക്കുകയാണ് എന്നും പൊലീസ് അറിയിച്ചതായി ദേീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്തംബര്‍ 30 വൈകുന്നേരമാണ് അപകടമുണ്ടായത്.

ടഗരു പല്യ എന്ന ഒരു സിനിമയാണ് നാഗഭൂഷന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഉമേഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാഗഭൂഷണ നായകനാകുന്ന ടഗരു പല്യ. നാഗഭൂഷനു പുറമേ ശരത് ലോഹിതാക്ഷ്വയുമുള്ള ചിത്രത്തില്‍ രംഗായന രഘു, അമൃത പ്രേം, രവി രംഗവല്ലി, താര എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

എസ് കെ റാവുവാണ് ഛായാഗ്രാഹണം. മാധുരി ശേഷാദ്രിയുടെയും വൈഭവ് വാസുകിയുടെയും സംഗീതത്തില്‍ ഗാനരചന നിര്‍വിക്കുന്നത് ധനഞ്ജയയാണ്. നിര്‍മാണം ധനഞ്ജയയാണ്. കളറിസ്റ്റ് മധേശ്വരന്‍ എസാണ്. ദയാനന്ദ ഭദ്രാവതി കോസ്റ്റ്യൂം ഡിസൈനറായ ചിത്രത്തിന്റെ മേക്കപ്പ് ആനന്ദ്, വിഎഫ്എക്‌സ് അഖില്‍, ഡിഐ ഐജീന്‍ എന്നിവരുമാണ്.

More in News

Trending