Malayalam Breaking News
“വിവാഹ മോചന വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു…” അമ്മയായ ശേഷവും ഷോര്‍ട്സ് ധരിച്ചതിന് കമന്റടിച്ചയാള്ക്കുള്ള കനിഹയുടെ മറുപടി
“വിവാഹ മോചന വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു…” അമ്മയായ ശേഷവും ഷോര്‍ട്സ് ധരിച്ചതിന് കമന്റടിച്ചയാള്ക്കുള്ള കനിഹയുടെ മറുപടി
“വിവാഹ മോചന വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു…” അമ്മയായ ശേഷവും ഷോര്‍ട്സ് ധരിച്ചതിന് കമന്റടിച്ചയാള്ക്കുള്ള കനിഹയുടെ മറുപടി
തമിഴകത്തിലൂടെ മലയാള സിനിമയില്‍ സജീവമായ കനിഹ സോഷ്യല്‍ മീഡിയയിലും സജീവമാണ്. കനിഹ തന്നെയാണ് താരത്തിന്റെ ഫെയ്സ്ബുക്ക് പേജുകള്‍ കൈകാര്യം ചെയ്യുന്നതും. മറ്റുള്ളവരെ വേദിപ്പിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തി ആസ്വദിക്കുന്നതും ചിലരുടെ വിനോദമാണെന്നും കനിഹ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലെ ആക്രമണങ്ങള്‍ ഒരു പരിധിവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് കനിഹ വ്യക്തമാക്കി. പക്ഷേ വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് തന്നെ വിഷമിപ്പിച്ചതായി കനിഹ പറഞ്ഞു. വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നപ്പോള്‍ ഫോണ്‍ വിളിയുടെ തിരക്കായിരുന്നു. വല്ലാത്ത സങ്കടവും ദേഷ്യവും തോന്നിയിരുന്നു. പിന്നെ അത് വിട്ടു കളയുകയാണ് ചെയ്തതെന്നും കനിഹ പറയുന്നു.
തായ്ലഡില് തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര പോയപ്പോള്‍ ഷോര്‍ട്സ് അണിഞ്ഞു നില്ക്കുന്ന ഒരു ചിത്രം താരം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരേ ശക്തമായ ആക്രമണമാണ് ഇവര്‍ക്കെതിരെ ഉന്നയിച്യിരിക്കുന്ന ചിലര്‍ അഴിച്ചുവിട്ടത്. വിവാഹം കഴിഞ്ഞ് അമ്മയായിട്ടു പോലും ഇത്തരത്തിലുള്ള ഫാഷന്‍ വസ്ത്രധാരണം നിര്‍ത്തി കൂടെ എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെയുള്ള കമന്റുകള്‍.
എന്നാല്‍ മറ്റുള്ളവരുടെ സ്വകാര്യതയില്‍ കടന്നുകയറി വിമിര്ശിക്കുന്നവര്ക്കേതിരെ കനിഹ ചുട്ട മറുപടി നല്‍കിയിട്ടുണ്ട്. എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യമാണ്. സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ പോയപ്പോഴാണ് ഷോര്‍ട്സ് ധരിച്ചത്. അവസരങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങളാണ് സാധാരണ ഗതിയില്‍ ധരിക്കുക. സാരി ഉടുത്ത് ആരെങ്കിലും കടലില്‍ പോകുമോ? ഇപ്രകാരമായിരുന്നു കനിഹ പ്രതികരിച്ചത്.
Kaniha reacts her divorce news
