Connect with us

ദിലീപിനൊപ്പമുളള ചിത്രം പങ്കുവെച്ച് ലേഖ ശ്രീകുമാര്‍;വൈറലയ ചിത്രങ്ങളെ വിമർശിച്ചും കൈയ്യടിച്ചും ആരാധകർ

Malayalam

ദിലീപിനൊപ്പമുളള ചിത്രം പങ്കുവെച്ച് ലേഖ ശ്രീകുമാര്‍;വൈറലയ ചിത്രങ്ങളെ വിമർശിച്ചും കൈയ്യടിച്ചും ആരാധകർ

ദിലീപിനൊപ്പമുളള ചിത്രം പങ്കുവെച്ച് ലേഖ ശ്രീകുമാര്‍;വൈറലയ ചിത്രങ്ങളെ വിമർശിച്ചും കൈയ്യടിച്ചും ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് എംജി ശ്രീകുമാർ- ലേഖ ശ്രീകുമാർ. 14 വർഷക്കാലം ലിവിങ് റ്റുഗദറിന് ശേഷമായാണ് 2000ൽ മൂകാംബികയിൽ വെച്ച് ഇരുവരും വിവാഹിതരായത്. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കിൽ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്. നിഴൽ പോലെ കൂടെ നടക്കുന്ന പ്രിയപത്നി എംജിക്ക് നൽകുന്ന ഊർജം ചെറുതല്ല. എം.ജി ശ്രീകുമാർ എന്ന ഗായകന്റെ വളർച്ചയിൽ ലേഖയുടെ പിന്തുണയും സാമീപ്യവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ലേഖയ്ക്ക് തന്റെ പാചക വിശേഷങ്ങളും മറ്റ് കുട്ടി വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്നത് തന്റെ യുട്യൂബ് ചാനലിലൂടെയാണ് . ലേഖയുടെ വെറൈറ്റി വിഭവങ്ങൾക്ക് നിരവധി ആരാധകരാണുള്ളത്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായ് പങ്കുവെക്കാറുണ്ട്. ഇപ്പോാഴിതാ ദിലീപിനൊപ്പമുളള ചിത്രം പങ്കിട്ടെത്തിയിരിക്കുയാണ് ലേഖ. സൗദിയിലെ ദിലീപ് ഷോയ്ക്കിടയിലാണ് ചിത്രം പകര്‍ത്തിയതെന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ ലേഖ പറയുന്നു.

കൂളിങ് ഗ്ലാസ് വെച്ച് സ്‌റ്റൈലിഷ് ലുക്കിലായിരുന്നു ദിലീപ്. കട്ടത്താടിവെച്ചുളള താരത്തിന്റെ ലുക്കിനെക്കുറിച്ചും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. പ്രിന്റഡ് ബ്ലാക്ക് കളർ ഷർട്ടാണ് ദിലീപ് ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ഹൈ നെക്ക് ടോപ്പും ജീൻസുമായിരുന്നു ലേഖയുടെ വേഷം. എന്തായായലും ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായി ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തുന്നത്. സിനിമാതിരക്കുകള്‍ക്കിടയിലും സ്റ്റേജ് പരിപാടികളില്‍ ദിലീപ് പങ്കെടുക്കാറുണ്ട് .

ലേഖ ദിലീപിനൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തിയതിനെതിരേയും വിമർശനങ്ങൾ വന്നിട്ടുണ്ട്.
ഇയാളുടെ ഷോ കഴിഞ്ഞില്ലേ ഇതുവരെ…ഇനിയും ക്യാസറ്റ് ഇറക്കി ജീവിക്കുന്ന കാലം ഇവനു വരും…തീർച്ച, നിങ്ങളോട് ഞങ്ങൾക്കുള്ള ഇഷ്ടം കളയരുതെന്നും, കേസ് വിധി ആകുന്ന വരെ എങ്കിലും എന്നൊക്കെ ചില പ്രേക്ഷകർ ലേഖയുടെ പുത്തൻ‌ ചിത്രങ്ങൾക്ക് താഴെ കുറിച്ചിട്ടുണ്ട്. എന്നാൽ നന്നായിരിക്കുന്നു എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നവരും ധാരാളമുണ്ട്. മോഹൻലാൽ, ജയറാം എന്നിവർ കഴിഞ്ഞാൽ ദിലീപിനാണ് പിന്നെ എം.ജി ശ്രീകുമാറിന്റെ ശബ്ദം ഏറ്റവും കൂടുതൽ ചേരുന്നത് എന്നും ചിലർ കമന്റിൽ‌ കുറിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top