Connect with us

രാഷ്ട്രീയത്തേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പം, അഭിനയം നിര്‍ത്തുന്നു?; കങ്കണ റണാവത്ത്

Actress

രാഷ്ട്രീയത്തേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പം, അഭിനയം നിര്‍ത്തുന്നു?; കങ്കണ റണാവത്ത്

രാഷ്ട്രീയത്തേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പം, അഭിനയം നിര്‍ത്തുന്നു?; കങ്കണ റണാവത്ത്

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വാക്കുകള്‍ ഇടയക്കിടെ വിവാദങ്ങളിലേയ്ക്കും വിമര്‍ശനങ്ങളിലേയ്ക്കുമെല്ലാം പോകാറുണ്ടായിരുന്നു. ഇപ്പോഴിതാ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എംപിയായിരിക്കുകയാണ് നടി. മാണ്ഡി മണ്ഡലത്തില്‍ നിന്നുമാണ് താരം ജനവിധി തേടിയത്.

ഇപ്പോഴിതാ ഹിമാചലി പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. രാഷ്ട്രീയത്തേക്കാള്‍ സിനിമയില്‍ അഭിനയിക്കുന്നതാണ് എളുപ്പമെന്നാണ് കങ്കണ പറയുന്നത്. തനിക് നേരത്തെയും രാഷ്ട്രീയത്തില്‍ ചേരാന്‍ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നതായും കങ്കണ പറഞ്ഞു.

അഭിനിവേശത്തോടെ പോകുന്ന വ്യക്തിയാണ് ഞാന്‍, സിനിമാ മേഖലയില്‍ നടിയായും എഴുത്തുകാരിയായും സംവിധായകയായുമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിലും എളുപ്പമാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ഒരു സിനിമ കാണാന്‍ പോകുമ്പോള്‍, നിങ്ങള്‍ വളരെ ശാന്തരാണ്, പക്ഷേ രാഷ്ട്രീയം അങ്ങനെയല്ല. നേരത്തെയും രാഷ്ട്രീയരംഗത്ത് നിന്ന് കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും തനിക്കും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നും കങ്കണ പറഞ്ഞു.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ 74,755 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം മായും മുന്നേ ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വെച്ച് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ തല്ലിയത് വലിയ വാര്‍ത്തയായിരുന്നു.

മാത്രമല്ല, തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അഭിനയം നിര്‍ത്തുമോയെന്നാണ് കങ്കണയോട് പലരും ചോദിച്ചിരുന്നത്. പാര്‍ലമെന്റിലേയേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയം വിടും. കഴിവുള്ള നടിയാണ് താങ്കളെന്നും അഭിനയം വിടരുതെന്നും നിരവധി ചലച്ചിത്രകാരന്‍മാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനൊരു നല്ല നടിയാണ് എന്ന വിലയിരുത്തല്‍ കേള്‍ക്കുന്നത് അഭിമാനമാണ്’ എന്നും നേരത്തെ നടി പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top