Actress
അതിഥികള്‍ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം, സൊനാക്ഷി സിന്‍ഹയുടെ വിവാഹക്ഷണക്കത്ത് ചോര്‍ന്നു!
അതിഥികള്‍ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണം, സൊനാക്ഷി സിന്‍ഹയുടെ വിവാഹക്ഷണക്കത്ത് ചോര്‍ന്നു!
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സൊനാക്ഷി സിന്‍ഹ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി വിവാഹിതയാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയത്. ജൂണ്‍ 23 ന് മുംബൈയില്‍ വച്ചായിരിക്കും സൊനാക്ഷിയുടെയും നടന്‍ സഹീര്‍ ഇക്ബാലിന്റെയും വിവാഹം.
എന്നാല്‍ ഇപ്പോഴിതാ ക്യുആര്‍ കോഡ് വഴി ആക്‌സസ് ചെയ്യാവുന്ന ഡിജിറ്റല്‍ ക്ഷണ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നു. ഒരു ഓഡിയോ സന്ദേശവും വെഡിങ് കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൊനാക്ഷിയും സഹീറും തങ്ങളുടെ ഏഴ് വര്‍ഷത്തെ ബന്ധം വിവാഹത്തിലേയ്ക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണങ്ങള്‍ പറയുന്നതാണ് ശബ്ദ സന്ദേശത്തില്‍. ആഘോഷത്തില്‍ പങ്കെടുക്കാനും തങ്ങളുടെ പ്രത്യേക ദിനത്തില്‍ അവരോടൊപ്പം ചേരാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നണ്ട്.
മുംബൈയിലെ ബാസ്റ്റിയാനിലാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. അതിഥികള്‍ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മകളുടെ വിവാഹം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിന്‍ഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മകളുടെ തീരുമാനത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ട്. അവള്‍ തെറ്റായത് ഒന്നും ചെയ്യില്ല. ഒരു മുതിര്‍ന്ന വ്യക്തി എന്ന നിലയില്‍ സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം സൊനാക്ഷിക്കുണ്ട്. മകളുടെ വിവാഹം എവിടെ നടന്നാലും ചടങ്ങുകള്‍ക്ക് മുന്നില്‍ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പിന്നെ ചിലര്‍ ചോദിക്കുന്നുണ്ട് മകളുടെ വിവാഹ വിവരം മാധ്യമങ്ങള്‍ അറിഞ്ഞിട്ടും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ലെയെന്ന്. അവരോട് ഒന്നെ പറയാനുള്ള ഇന്നത്തെക്കാലത്തെ കുട്ടികള്‍ മാതിപിതാക്കളോട് അനുവാദം വാങ്ങില്ല. അവര്‍ ആക്കാര്യം അറിയിക്കുക മാത്രമേ ചെയ്യുകയുള്ളൂ. അവള്‍ അറിയിക്കുന്നതിനായി ഞാനും ഭാര്യയും കാത്തിരിക്കുകയാണ് എന്നുമാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്.
