Connect with us

അവരിലെ കഴിവിനെ തുറന്നുകാണിക്കണം, മൂന്ന് ഖാൻമാർക്കൊപ്പവും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് കങ്കണ റണാവത്ത്

Bollywood

അവരിലെ കഴിവിനെ തുറന്നുകാണിക്കണം, മൂന്ന് ഖാൻമാർക്കൊപ്പവും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് കങ്കണ റണാവത്ത്

അവരിലെ കഴിവിനെ തുറന്നുകാണിക്കണം, മൂന്ന് ഖാൻമാർക്കൊപ്പവും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് കങ്കണ റണാവത്ത്

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. തന്റേതായ അഭിപ്രായങ്ങൾ എവിടെയും തുറന്ന് പറയാറുള്ള കങ്കണ പല വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. ബോളിവുഡിലെ പല താരങ്ങൾക്കെതിരെയും കങ്കണ രൂക്ഷഭാഷയിൽ പ്രതികരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡിലെ മൂന്ന് ഖാൻമാർക്കൊപ്പവും സിനിമ ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയാണ് താരം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം സിനിമ ചെയ്യണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. അവരിലെ കഴിവിനെ തുറന്നുകാണിക്കാൻ ആണ് ശ്രമിക്കുന്നത്. അവർ നല്ല കഴിവുള്ളവരാണ്.

ബോളിവുഡ് ഇൻഡസ്ട്രിയിലേയ്ക്ക് അവർ ധാരാളം വരുമാനം കൊണ്ടുവരുന്നുണ്ട്. അതിന് നാം നന്ദിയുള്ളവരായിരുന്നേ മതിയാകൂവെന്നാണ് കങ്കണ പറയുന്നത്. നടിയുടെ വാക്കുകൾ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. മുമ്പ് ഖാൻമാരെ കങ്കണ വിമർശിച്ചിരുന്നതും ഏറെ വാർത്തയായിരുന്നു.

കങ്കണയുടെ പുതിയ ചിത്രമായ എമർജൻസിയുടം ഓഡിയോ ലോഞ്ചിനിടെയാണ് കങ്കണ ഇതേ കുറിച്ച് പറഞ്ഞത്. അതേസമയം, ചിത്രം അന്നത്തെ സംഭവങ്ങളുടെ കാലക്രമത്തിലുള്ള പുനരാഖ്യാനം മാത്രമല്ല, അധികാര വിനിയോ​ഗത്തിന്റെയും അതിൻ്റെ അനന്തരഫലങ്ങളുടെയും ആഴത്തിലുള്ളൊരു പരിശോധന കൂടിയാണ്.

വിധിക്കാനോ വിലയിരുത്താനോ ഞാനില്ല. അന്നെന്തൊക്കെയാണോ നടന്നത്, അതെല്ലാം നിങ്ങൾക്ക് സിനിമയിൽ കാണാം.അടിയന്തരാവസ്ഥയെ അത്രയധികം സത്യസന്ധമായിത്തന്നെ ഈ സിനിമ പറയും. സിനിമ കാണുമ്പോൾ ജനങ്ങൾക്ക് മനസ്സിലാകും എന്താണ് അടിയന്തരാവസ്ഥ കാലഘട്ടമെന്നും അതിലേക്ക് നയിച്ചത് എന്താണെന്നും ഒടുവിൽ സംഭവിച്ചത് എന്താണെന്നും കങ്കണ റണാവത്ത് പറഞ്ഞു.

1975 മുതൽ 1977 വരെയുള്ള 21 മാസത്തെ അടിയന്തരാവസ്ഥയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം നടപ്പിലാക്കിയ കാര്യങ്ങളാണ് കങ്കണ തന്റെ ചിത്രത്തിലൂടെ പറയുന്നത്. കങ്കണ ആദ്യമായി സംവിധായികയാകുന്ന ചിത്രം കൂടിയാണ് എമർജൻസി. ചിത്രം സെപ്‍റ്റംബർ ആറിനാണ് പ്രദർശനത്തിനെത്തുക.

മണികർണിക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ സഞ്‍ജയ് ഗാന്ധിയായി വേഷമിടുന്നത് മലയാളി താരം വൈശാഖ് നായർ ആണ്. ടെറ്റ്സുവോ ന​ഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ തിരക്കഥ എഴുതുമ്പോൾ തൻവി കേസരി പശുമാർഥിയാണ് സംഭാഷണം. മലയാളത്തിൽ ഫൂട്ടേജ് എന്ന ചിത്രവും വൈശാഖിന്റേതായി പുറത്തെത്താനുണ്ട്.

More in Bollywood

Trending

Recent

To Top