Connect with us

നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു, ഇവരൊന്നും അവാര്‍ഡ് അര്‍ഹിക്കുന്നില്ല; രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ റണാവത്ത്

Bollywood

നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു, ഇവരൊന്നും അവാര്‍ഡ് അര്‍ഹിക്കുന്നില്ല; രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ റണാവത്ത്

നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു, ഇവരൊന്നും അവാര്‍ഡ് അര്‍ഹിക്കുന്നില്ല; രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ റണാവത്ത്

ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് നേടിയ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ റണാവത്ത്. ഇവരൊന്നും അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ അവാര്‍ഡിനെതിരെ വിമര്‍ശനമുന്നയിച്ചത്. അവാര്‍ഡിന് അര്‍ഹരെന്ന് താന്‍ കരുതുന്നവരുടെ പേരുകളും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

‘നെപ്പോട്ടിസത്തിന്റെ ഭാഗമായ താരങ്ങളുടെ മക്കള്‍ അവരുടെ മാതാപിതാക്കളുടെ പേരും ബന്ധങ്ങളും ഉപയോഗിച്ച് എല്ലാം നേടുന്നു. അവരുടെ മക്കള്‍ക്ക് സിനിമ ലഭിക്കാന്‍ കരണ്‍ ജോഹറിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അതേസമയം, മറ്റാരുടെയും പിന്തുണയില്ലാതെ ഉയര്‍ന്നുവന്ന താരങ്ങളുടെ കരിയര്‍ നശിപ്പിക്കുകയും ചെയ്യുന്നു. അവര്‍ നേരിടുന്ന പീഡ നങ്ങളെക്കുറിച്ച് പരാതിപ്പെട്ടാല്‍ അതൊക്കെ തള്ളിക്കളയും’ എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ഇതിനൊപ്പം അവാര്‍ഡ് കിട്ടേണ്ടിയിരുന്ന താരങ്ങളും പേരും കങ്കണ പങ്കുവച്ചിട്ടുണ്ട്. മികച്ച നടന്‍ ഋഷബ് ഷെട്ടി (കാന്താര) മികച്ച നടി മൃണാല്‍ താക്കൂര്‍ (സീതാരാമം) മികച്ച ചിത്രം കാന്താര മികച്ച സംവിധായകന്‍ എസ് എസ് രാജമൗലി (ആര്‍ആര്‍ആര്‍) മികച്ച സഹനടന്‍ അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്) മികച്ച സഹനടി തബു (ഭൂല്‍ ഭുലയ്യ) തുടങ്ങിയവരുടെ പേരുകളാണ് കങ്കണ പങ്കുവെച്ചത്.

അതേസമയം, ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ദുല്‍ഖര്‍ സല്‍മാന് ലഭിച്ചിരുന്നു. ബോളിവുഡ് ചിത്രമായ ചുപ്പിലെ അഭിനയമാണ് താരത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ദുല്‍ഖര്‍ എത്തിയത്. ദാദ സാഹേബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി നടനാണ് ദുല്‍ഖര്‍ സല്‍മാന്‍.

ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പുഷ്പ കൃഷി ഉപജീവനമാക്കിയ ഡാനി എന്ന, ഏറെ നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്ന് സംവിധായകനായ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷന്‍ രീതികള്‍ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് കണ്ടു വിലയിരുത്താന്‍ ഉള്ള അവസരം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

More in Bollywood

Trending

Recent

To Top