Connect with us

1000 കോടി ക്ലബ്ബിൽ പത്താൻ വെറും 27 ദിവസങ്ങൾ കൊണ്ട്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രം

Bollywood

1000 കോടി ക്ലബ്ബിൽ പത്താൻ വെറും 27 ദിവസങ്ങൾ കൊണ്ട്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രം

1000 കോടി ക്ലബ്ബിൽ പത്താൻ വെറും 27 ദിവസങ്ങൾ കൊണ്ട്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രം

റിലീസിന് മുമ്പ് തന്നെ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമാണ് പത്താൻ. എന്നാൽ ഇപ്പോൾ റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ നിന്നും 1000 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. 000 കോടി കളക്റ്റ് ചെയ്ത അഞ്ചാമത്തെ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ഇതോടെ പഠാൻ. ദംഗൽ (1968.03 കോടി രൂപ), ബാഹുബലി 2: ദി കൺക്ലൂഷൻ (1747 കോടി), കെജിഎഫ് 2 (1188 കോടി രൂപ), ആർആർആർ (1174 കോടി രൂപ) എന്നിവയാണ് മുൻപ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ ഇന്ത്യൻ സിനിമകൾ. ചൈനയിൽ റിലീസ് ചെയ്യാതെയാണ് പഠാൻ ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചിത്രം നാട്ടിൽ നിന്നും മാത്രം നേടിയത് 623 കോടിയാണ്. വിദേശരാജ്യങ്ങളിലെ സ്‌ക്രീനിങ്ങിൽ നിന്നും നേടിയ വരുമാനം 377 കോടിയും.പത്താന്റെ ലോകമെമ്പാടുമുള്ള കളക്ഷൻ ഞായറാഴ്ചയോടെ 996 കോടി രൂപ പിന്നിട്ടതായി യാഷ് രാജ് ഫിലിംസ് ട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ചത്തെ കളക്ഷൻ കൂടി വർധിച്ചതോടെ ചിത്രം 1000 കോടി കടന്നിരിക്കുകയാണ്.

ട്വിറ്ററിൽ ഈ ഹാഷ്ടാഗ് ട്രെൻഡിങ് ആണ്. പത്താൻ 1000 cr വേൾഡ് വൈഡ് എന്ന ടാഗ് ട്വിറ്ററിൽ തരംഗം തീർത്ത് മുന്നേറുന്നു. വിവാദം മാറ്റിനിർത്തിയാൽ, വലിയ പ്രൊമോഷൻ ഏതുമില്ലാതെയാണ് ഷാരൂഖ് ഖാൻ ചിത്രം ഇത്ര വലിയ നേട്ടം കൈവരിച്ചത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയുടെ പരാജയത്തിന് ശേഷം ഷാരൂഖ് ഖാൻ അതിശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

പത്താൻ 1000 കോടി കടക്കുന്ന ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാനും. തിങ്കളാഴ്ച ട്വിറ്ററിൽ ‘ആസ്ക് എസ്ആർകെ’ സെഷനിടെ ട്വിറ്റർ ഉപയോക്താവ് താരത്തിനോട് താങ്കളുടെ ഭാഗ്യനമ്പർ ഏതാണെന്ന് തിരക്കിയപ്പോൾ ‘ഇപ്പോൾ 1000 ന് മുകളിലുള്ള ഏത് നമ്പറും’ എന്നായിരുന്നു ഷാരൂഖ് ഖാന്റെ ഉത്തരം.

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ സിനിമയിൽ ജോൺ എബ്രഹാം, അശുതോഷ് റാണ, ഡിംപിൾ കപാഡിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സ്‌പൈ ത്രില്ലർ ചിത്രത്തിൽ ജിം കാലിന്റെ (ജോൺ എബ്രഹാം) നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ ഔട്ട്‌ഫിറ്റ് എക്‌സിന്റെ പദ്ധതി തടയാൻ നിയോഗിക്കപ്പെട്ട റോ ഏജന്റ് പത്താന്റെ (ഷാരൂഖ് ഖാൻ) ജീവിതമാണ് പ്രതിപാദ്യം. ജനുവരി 25നാണ് ‘പത്താൻ’ ലോകമെമ്പാടും റിലീസ് ചെയ്തത്.

More in Bollywood

Trending

Recent

To Top