Bollywood
പുകവലിക്ക് അടിമയായി; കാരണം വെളിപ്പെടുത്തി കങ്കണ
പുകവലിക്ക് അടിമയായി; കാരണം വെളിപ്പെടുത്തി കങ്കണ
വ്യക്തി ജീവിതത്തെ കുറിച്ച് യാതൊരു മറയും ഇല്ലാതെ തുറന്നു പറയാറുള്ള താരമാണ് ബോളിവുഡ് താരമാണ് കങ്കണ റണൗട്ട്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലായതോടെ മണാലിയിലെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് കങ്കണ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും കങ്കണ നല്‍കിയിരുന്നു. 19ാം വയസ്സില്‍ പുകവലിക്ക് അടിമയായിരുന്നുവെന്നാണ് കങ്കണ ഇപ്പോള്‍ തുറന്ന് പറയുന്നത്.
വോ ലംഹേ എന്ന ചിത്രത്തിനു ശേഷം സിഗരറ്റ് വലിച്ചിരുന്നതായും കങ്കണ പറഞ്ഞു.” വോലംഹേയുടെ ഷൂട്ടിങ്ങ് സമയത്ത് എനിക്ക് 19 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിലെ കഥാപാത്രം പുകവലിക്കുമായിരുന്നു. അങ്ങനെയാണ് പുകവലി തുടങ്ങുന്നത്. എന്നാല്‍ ഷൂട്ടിങ്ങിനു ശേഷം പുകവലി എനിക്കു ശീലമായി. പക്ഷേ, അത് ശരിയല്ലെന്ന് ബോധ്യമായപ്പോള്‍ പതിയെ കുറച്ചു വന്നു. നമ്മള് തിരഞ്ഞെടുക്കുന്നതു പോലെയാണ് നമ്മുടെ ജീവിതം. പുറത്തു നിന്നുമുള്ള ഒന്നിനും നമ്മുടെ സ്വഭാവത്തെ സ്വാധീനിക്കാന്‍ കഴിയരുത്.” കങ്കണ പറഞ്ഞു.
Kangana Ranaut
